Wednesday, July 2, 2025 6:31 am

പ്രധാനമന്ത്രിയുടെ അമ്മ എവിടെയാണ് ജനിച്ചതെന്ന് തെളിയിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ ലക്ഷ്യം വെച്ച്‌ സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. എവിടെയാണ് ജനിച്ചതെന്ന് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ മോദി തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദിജീ, നിങ്ങളുടെ അമ്മയുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കൂ. എവിടെയാണ് അവര്‍ ജനിച്ചത്?’ – അബു ആസ്മി ചോദിച്ചു. ഇദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വിവാദ ക്ലിപ്പിങ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സമാജ് വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്ര അധ്യക്ഷനും ഉത്തര്‍പ്രദേശിലെ ഗഞ്ജ് മുറാദാബാദിലെ സമാജ് വാദി നേതാവ് ജൂഹീ സിംഗും പ്രസംഗവേദിയില്‍ ഇരിക്കുമ്പോഴാണ് അബു ആസ്മിയുടെ ഈ വെല്ലുവിളി. സിഎഎ, എന്‍ആര്‍സി എന്നിവ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പൗരത്വ നില അപകടത്തിലാക്കുമെന്ന വ്യാജഭീതിയും കേള്‍വിക്കാരില്‍ കുത്തിവെയ്ക്കാന്‍ അബു ആസ്മി മറന്നില്ല. ‘മോദി അടുത്ത തെരഞ്ഞെടുപ്പില്‍ 500 സീറ്റുകള്‍ ജയിച്ച്‌ വീണ്ടും ഭരിയ്ക്കാനാണ് ശ്രമിക്കുന്നത്.

അതിനായി അദ്ദേഹം എന്‍ആര്‍സി പോലുള്ള നിയമം കൊണ്ടുവരും. അതിനായി നിങ്ങളുടെ പൂര്‍വ്വികര്‍ എവിടെ ജനിച്ചുവെന്ന് ചോദിക്കും. മോദിജി, നിങ്ങളുടെ അമ്മയുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കൂ, എവിടെയാണ് അവര്‍ ജനിച്ചത്?’- അബു ആസ്മി വെല്ലുവിളി നിറഞ്ഞ പ്രസംഗത്തില്‍ ചോദിക്കുന്നു. പുരുഷമേധാവിത്വം നിറഞ്ഞ വിവാദപ്രസ്തവാനകളുടെ പേരിലും കുപ്രസിദ്ധി നേടിയ നേതാവാണ് ആസ്മി. മുസ്ലിം പെണ്‍കുട്ടികള്‍ നേരത്തെ വിവാഹം ചെയ്യണമെന്ന വാദം സമര്‍ത്ഥിക്കാന്‍ അദ്ദേഹം ഉയര്‍ത്തിയ വിലകുറഞ്ഞ വാദം ഇതായിരുന്നു: ‘ആണുങ്ങള്‍ക്ക് സഹോദരിമാരോടും മകളോടും മാത്രമായി കുടുംബത്തില്‍ ജീവിക്കാന്‍ കഴിയില്ല. അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ചിലപ്പോള്‍ സാത്താന്മാരാല്‍ പ്രലോഭിപ്പിക്കപ്പെട്ടേക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...