അവരുടെ ഗ്ലാമറസ് കാലം അവസാനിച്ചു, ഇനി സഹനടിയുടെ വേഷം ചെയ്യണം ; സാമന്തയ്ക്കെതിരെ വീണ്ടും നിർമാതാവ്

For full experience, Download our mobile application:
Get it on Google Play

അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് നടി സമാന്ത റൂത്ത് പ്രഭു. താരത്തിന്റെ 36-ാം പിറന്നാള്‍ ദിവസമാണ് ഇന്ന്. അതിനിടയില്‍ താരത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ചിട്ടിബാബു. അവരുടെ ഗ്ലാമറസ് കാലം അവസാനിച്ചു, ഇനി സഹനടിയുടെ വേഷം ചെയ്യണമെന്നാണ് നിര്‍മാതാവ് പറയുന്നത്. അവര്‍ എന്റെ ചെവിയിലെ രോമ വളര്‍ച്ചയോ മറ്റെന്തെങ്കിലുമോ ശ്രദ്ധിക്കുകയോ അതിനെ കുറിച്ച് പറയുന്നതോ എനിക്ക് പ്രശ്‌നമല്ല. സാമന്തയ്ക്ക് ഇപ്പോള്‍ 18-20 വയസ്സല്ല, അവര്‍ക്ക് അത്യാവശ്യം പ്രായമുണ്ട്. അതിനാല്‍ ശകുന്തളയെ അവതരിപ്പിക്കാന്‍ അവര്‍ അനുയോജ്യയല്ലെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ്? സാമന്തയുടെ ഗ്ലാമര്‍ കാലം അവസാനിച്ചു. ഇനി അവര്‍ സഹനടിയുടെ വേഷങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നേരത്തെയും താരത്തിനെതിരെ നിര്‍മാതാവ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നായികയായുള്ള സാമന്തയുടെ സിനിമാ ജീവിതം അവാസനിച്ചെന്നും ഇപ്പോള്‍ വില കുറഞ്ഞ സെന്റിമെന്‍സ് കാണിച്ച് സിനിമ പ്രമോട്ട് ചെയ്യുകയാണെന്നുമായിരുന്നു ചിട്ടിബാബുവിന്റെ വിമര്‍ശനം. ചിട്ടിബാബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സാമന്തയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...