കോഴിക്കോട്: സമസ്ത ഒരു പാര്‍ട്ടിയുടെയും ‘ബി’ ടീമല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും പ്രത്യേക ബന്ധമില്ലെന്നും സംഘടന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഒരു പ്രമുഖ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സമസ്തക്ക് എക്കാലത്തും അതിന്റേതായ ഐഡന്റിറ്റി ഉണ്ടായിരുന്നു. സമസ്തയിലെ വ്യക്തികള്‍ പല രാഷ്ട്രീയക്കാരുമുണ്ടാകും. ഞങ്ങളോട് ബഹുമാനത്തോടെ പെരുമാറുകയും ഞങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്ന ആരുമായും നല്ല ബന്ധം പുലര്‍ത്തുന്നു. അതിനര്‍ഥം ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകളാകുന്നു എന്നല്ല. ഞങ്ങള്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങളൊന്നുമില്ല. യഥാര്‍ഥ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് ഞങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചത്. സി.എ.എ, ഏക സിവില്‍ കോഡ് വിഷയങ്ങളില്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏക സിവില്‍ കോഡില്‍ ശക്തമായ നിലപാടെടുക്കാത്തത് സംബന്ധിച്ച് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയിലെ പിളര്‍പ്പിനുശേഷം ലീഗും സമസ്തയും കൂടുതല്‍ യോജിച്ചുനില്‍ക്കുന്നുണ്ട്. സമസ്തയുടെ നേതാക്കന്മാര് തന്നെയാണ് ലീഗിന്റെയും പ്രധാന നേതാക്കന്മാര് എന്നതാണ് അതിനു കാരണം. സി.പി.എം സെമിനാറില്‍ ലീഗ് പങ്കെടുക്കാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. കോണ്‍ഗ്രസിനെ സെമിനാറിലേക്ക് ക്ഷണിക്കാത്തതിനാല്‍ പങ്കെടുക്കില്ലെന്നാണ് ലീഗ് പറഞ്ഞത്. യു.ഡി.എഫ് മുന്നണിയില്‍ നില്ക്കുന്നതു കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. മുന്നണിയിലെ സഖ്യകക്ഷികള്‍ ഒക്കച്ചങ്ങാതിമാര്‍ ആണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം ലീഗ് സി.പി.എം സെമിനാറിന് എതിരാണ് എന്നല്ല.
കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടേതായ വിശ്വാസ സംവിധാനമുണ്ട്. കോണ്‍ഗ്രസിന് അവരുടേതും. ഒരു ബഹുസ്വര സമൂഹത്തില്‍ മതമുള്ളവരും ഇല്ലാത്തവരും ഉണ്ടാകാം. പൊതുവിഷയം വരുമ്പോള്‍ ഒരാളുടെ മതമോ മതമില്ലായ്മയോ നോക്കില്ല. ഏക സിവില്‍ കോഡിനെതിരെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വീടിന് തീപിടിക്കുകയും അത് അണക്കാൻ ആളുകള്‍ വരുകയും ചെയ്യുമ്പോള്‍ ഒരാള്‍ കമ്മ്യൂണിസ്റ്റാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതില്ല. കമ്മ്യൂണിസ്റ്റുകളെ വിശ്വസിക്കാനാവില്ലെന്ന സമസ്ത മുഷാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ് നദ്വിയുടെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു പ്രതികരണം. മതപരമായ വിഷയങ്ങള്‍ ഉള്‍പ്പെട്ട കാര്യങ്ങളില്‍ മാത്രമേ സമസ്ത അഭിപ്രായം പറയാറുള്ളൂ. എന്തെങ്കിലും ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല സമസ്ത രൂപവത്കരിച്ചത്. വിശ്വാസികളെ ആത്മീയതയിലേക്ക് നയിക്കുകയാണ് അതിന്റെ ലക്ഷ്യം. സുന്നി ഐക്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033