ഭൂമിക്കടിയില്‍ വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും ;  കാരണം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശ്ശൂര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയില്‍ നിശ്ചിത പ്രദേശത്ത് ഭൂമിക്കടയില്‍ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം കേട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഭയപ്പെടാനായി ഒന്നുമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭൂമിക്കടിയില്‍ നിന്ന് വെള്ളം തിളക്കുന്ന ശബ്ദം ഉപേക്ഷിക്കപ്പെട്ട കുഴല്‍ കിണറില്‍ നിന്നുള്ളതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രദേശവാസികള്‍ ഈ ശബ്ദം കേള്‍ക്കുന്നതും അധികൃതരെ വിവരം അറിയിക്കുന്നതും.

പുറത്തുനിന്ന് വ്യക്തമായി കേള്‍ക്കാനാവുന്ന തരത്തിലായിരുന്നു ശബ്ദം. വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്തേക്ക് നിരവധി ആളുകള്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭൂമിക്കടിയില്‍ നിന്ന് അത്ഭുത ശബ്ദമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോയും വൈറലായിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച്ച തൃശൂര്‍ വരന്തരപ്പിള്ളി ആമ്പല്ലൂര്‍ മേഖലയിലും മുഴക്കം ഉണ്ടായിരുന്നു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് തൃശൂരില്‍ മുഴക്കം ഉണ്ടാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...