കോഴിക്കോട്: ലോകസമാധാനം പുനഃസ്ഥാപിക്കാന്‍ യുദ്ധം അവസാനിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയം. കോഴിക്കോട് മര്‍കസില്‍ നടന്ന മുശാവറ യോഗമാണ് യുദ്ധവ്യാപനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. മുസ്ലിം രാജ്യങ്ങള്‍ അസ്ഥിരമാക്കാനും ജനജീവിതം ദുസ്സഹമാക്കാനുമുള്ള സയണിസ്റ്റ് അജണ്ട നിലവിലെ കടന്നുകയറ്റത്തിന് പിന്നിലുണ്ട്. പ്രകോപനമില്ലാതെ ആരംഭിച്ച അക്രമം അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും മാനവികതക്കും എതിരാണ്. ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലടക്കം വെടിവെപ്പ് നടത്തുന്ന ചോരക്കൊതിയന്മാരായ നെതന്യാഹു ഭരണകൂടം ആധുനിക സമൂഹത്തിന് നാണക്കേടാണ്.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ പറയുന്നത്. ലോകമെങ്ങുമുള്ള സാധാരണക്കാരാണ് യുദ്ധങ്ങളില്‍ ആത്യന്തികമായി ബലിയാടുകളാവുന്നത്. നിഷ്പക്ഷമായ മധ്യസ്ഥ-നയതന്ത്ര ശ്രമങ്ങളിലൂടെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ യു എന്‍ മുന്നോട്ട് വരണമെന്നും പ്രമേയത്തില്‍ പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യ പ്രത്യേക പരിഗണന നല്‍കണമെന്നും മുശാവറ യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത സെന്റിനറിയുടെ ഭാഗമായി ആധുനിക കാലത്തെ ക്രിപ്‌റ്റോ കറന്‍സി, ഇ. കൊമേഴ്‌സ് തുടങ്ങിയ സാമ്പത്തിക വിനിമയം സംബന്ധിച്ച് വിപുലമായ ശില്പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സയ്യിദ് ഇബ്രാഹിമുല്‍ഖലീല്‍ അല്‍ബുഖാരി, പി.എ.ഹൈദ്രോസ് മുസ്ലിയാര്‍ കൊല്ലം,സി മുഹമ്മദ് ഫൈസി,അഡ്വക്കറ്റ് ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]
































