ഗാലക്‌സി എസ്24 അള്‍ട്ര പുറത്തിറക്കി സാംസങ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എസ്23 അള്‍ട്രയുടെ പിന്‍ഗാമിയായിട്ടാണ് പുതിയ ഫോണിനെ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ നടന്ന ചടങ്ങില്‍ ആണ് സാംസങ് തങ്ങളുടെ പുതിയ എസ്24 സീരീസ് ഫോണുകള്‍ പുറത്തിറക്കിയത്. മൂന്ന് ഫോണുകള്‍ ആണ് ഈ സീരീസില്‍ ഉള്ളത്. ഗാലക്‌സി എസ്24, എസ് 24 പ്ലസ്, എസ്24 അള്‍ട്ര എന്നിവയാണ് ഈ ഫോണുകള്‍. ഇതിന് പുറമെ സാംസങ്ങിന്റെ എഐ സേവനങ്ങളും സാംസങ് ഈ ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. 1299.99 ഡോളര്‍ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജിനാണ് ഈ വില.
512 ജിബി സ്റ്റോറേജിന്റെ വില 1419.99 ഡോളര്‍ ആണ്. അവസാന വേരിയന്റായ 1 ടിബിയുടെ വില ആകട്ടെ 1659.99 ഡോളറാണ്. എന്നാല്‍ ഇന്ത്യയിലെ വില എത്രയാണെന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. ഫോണിന്റെ ക്യാമറ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ നാല് ക്യാമറകളാണ് ഫോണിന്റെ പിന്‍വശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. 200 എംപിയാണ് ഫോണിന്റെ മെയിന്‍ ക്യാമറ. വൈഡ് റേഞ്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറ സഹായിക്കുന്നതാണ്. 50 എംപിയുടെ 6X ഒപ്റ്റിക്കള്‍ സൂം ലെന്‍സും ഫോണില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 10 എംപിയുടെ 3X ടെലിഫോട്ടോ ലെന്‍സും ഫോണിലുണ്ട്. അള്‍ട്ര വൈഡ് ക്യാമറയാകട്ടെ 12 എംപിയാണ്. 12 എപിയാണ് സെല്‍ഫി ക്യാമറ.
6.8-ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് എസ്24 അള്‍ട്രയ്ക്ക് ഉള്ളത്. ഇതിന് 1-120Hz വേരിയബിള്‍ റിഫ്രഷ് റേറ്റും അവകാശപ്പെടാനുണ്ട്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഇത് വാഗ്ദാനം ചെയ്യുന്നു. Snapdragon 8 Gen 3 ആണ് ഈ ഫോണിന്റെ ചിപ്പ്‌സെറ്റ്. ഫോണ്‍ അമിതമായി ചൂടാകാതെ ഇരിക്കാനായി വേപ്പര്‍ ചേംബര്‍ കൂളിങ് സാങ്കേതിക വിദ്യയും ഈ ഫോണില്‍ ഉണ്ട്. 45W ഫാസ്റ്റ് ചാര്‍ജിംഗ്, Qi വയര്‍ലെസ്, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിങ് എന്നിവ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഈ ഫോണില്‍ ഉള്ളത്. 12 ജിബി റാമില്‍ എത്തുന്ന ഈ ഫോണിന് മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. 256 ജിബി, 512 ജിബി, 1 ടിബി എന്നിവയാണ് ഇതിന്റെ സ്റ്റോറേജ് വേരിയന്റുകള്‍.
ക്യാമറ ഫീച്ചറുകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ വെളിച്ചം മങ്ങിയ സാഹചര്യത്തില്‍ മികച്ച വെളിച്ചതില്‍ ചിത്രമെടുക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഈ ഫോണിനായി നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു. ഹാന്റ് ഷെയ്ക്ക് വീഡിയോയെയും ചിത്രങ്ങളെയും കാര്യമായി ബാധിക്കുന്നതായിരിക്കില്ല. എഡിറ്റ് ചെയ്യാനും സ്ലോമോഷന് വേണ്ടിയും എഐ ഫീച്ചറുകള്‍ ഈ ക്യാമറയില്‍ ഉണ്ടായിരിക്കുന്നതാണ്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം യെല്ലോ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രം മറ്റ് ചില കളര്‍ വേരിയന്റുകളും സാംസങ് അവതരിപ്പിക്കുന്നതായിരിക്കും.