ഗാലക്‌സി എസ്24 അള്‍ട്ര പുറത്തിറക്കി സാംസങ്

For full experience, Download our mobile application:
Get it on Google Play

ഗാലക്‌സി എസ്24 അള്‍ട്ര പുറത്തിറക്കി സാംസങ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എസ്23 അള്‍ട്രയുടെ പിന്‍ഗാമിയായിട്ടാണ് പുതിയ ഫോണിനെ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ നടന്ന ചടങ്ങില്‍ ആണ് സാംസങ് തങ്ങളുടെ പുതിയ എസ്24 സീരീസ് ഫോണുകള്‍ പുറത്തിറക്കിയത്. മൂന്ന് ഫോണുകള്‍ ആണ് ഈ സീരീസില്‍ ഉള്ളത്. ഗാലക്‌സി എസ്24, എസ് 24 പ്ലസ്, എസ്24 അള്‍ട്ര എന്നിവയാണ് ഈ ഫോണുകള്‍. ഇതിന് പുറമെ സാംസങ്ങിന്റെ എഐ സേവനങ്ങളും സാംസങ് ഈ ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. 1299.99 ഡോളര്‍ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജിനാണ് ഈ വില.

512 ജിബി സ്റ്റോറേജിന്റെ വില 1419.99 ഡോളര്‍ ആണ്. അവസാന വേരിയന്റായ 1 ടിബിയുടെ വില ആകട്ടെ 1659.99 ഡോളറാണ്. എന്നാല്‍ ഇന്ത്യയിലെ വില എത്രയാണെന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. ഫോണിന്റെ ക്യാമറ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ നാല് ക്യാമറകളാണ് ഫോണിന്റെ പിന്‍വശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. 200 എംപിയാണ് ഫോണിന്റെ മെയിന്‍ ക്യാമറ. വൈഡ് റേഞ്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറ സഹായിക്കുന്നതാണ്. 50 എംപിയുടെ 6X ഒപ്റ്റിക്കള്‍ സൂം ലെന്‍സും ഫോണില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 10 എംപിയുടെ 3X ടെലിഫോട്ടോ ലെന്‍സും ഫോണിലുണ്ട്. അള്‍ട്ര വൈഡ് ക്യാമറയാകട്ടെ 12 എംപിയാണ്. 12 എപിയാണ് സെല്‍ഫി ക്യാമറ.

6.8-ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് എസ്24 അള്‍ട്രയ്ക്ക് ഉള്ളത്. ഇതിന് 1-120Hz വേരിയബിള്‍ റിഫ്രഷ് റേറ്റും അവകാശപ്പെടാനുണ്ട്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഇത് വാഗ്ദാനം ചെയ്യുന്നു. Snapdragon 8 Gen 3 ആണ് ഈ ഫോണിന്റെ ചിപ്പ്‌സെറ്റ്. ഫോണ്‍ അമിതമായി ചൂടാകാതെ ഇരിക്കാനായി വേപ്പര്‍ ചേംബര്‍ കൂളിങ് സാങ്കേതിക വിദ്യയും ഈ ഫോണില്‍ ഉണ്ട്. 45W ഫാസ്റ്റ് ചാര്‍ജിംഗ്, Qi വയര്‍ലെസ്, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിങ് എന്നിവ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഈ ഫോണില്‍ ഉള്ളത്. 12 ജിബി റാമില്‍ എത്തുന്ന ഈ ഫോണിന് മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. 256 ജിബി, 512 ജിബി, 1 ടിബി എന്നിവയാണ് ഇതിന്റെ സ്റ്റോറേജ് വേരിയന്റുകള്‍.

ക്യാമറ ഫീച്ചറുകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ വെളിച്ചം മങ്ങിയ സാഹചര്യത്തില്‍ മികച്ച വെളിച്ചതില്‍ ചിത്രമെടുക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഈ ഫോണിനായി നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു. ഹാന്റ് ഷെയ്ക്ക് വീഡിയോയെയും ചിത്രങ്ങളെയും കാര്യമായി ബാധിക്കുന്നതായിരിക്കില്ല. എഡിറ്റ് ചെയ്യാനും സ്ലോമോഷന് വേണ്ടിയും എഐ ഫീച്ചറുകള്‍ ഈ ക്യാമറയില്‍ ഉണ്ടായിരിക്കുന്നതാണ്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം യെല്ലോ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രം മറ്റ് ചില കളര്‍ വേരിയന്റുകളും സാംസങ് അവതരിപ്പിക്കുന്നതായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...