ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ആര്‍ത്തവചക്രവും അറിയാന്‍ കഴിയുന്ന സ്‌മാര്‍ട്ട് മോതിരമായ സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകും. വില്‍പനയ്ക്ക് മുന്നോടിയായി ഈ വിയറബിള്‍ ഡിവൈസിന്‍റെ പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ഗ്യാലക്‌സി എഐയുടെ ഫീച്ചറുകള്‍ സഹിതമാണ് സ്‌മാര്‍ട്ട് മോതിരം വില്‍പനയ്ക്കെത്തുന്നത്. സാംസങ് ഗ്യാലക്‌സി എഐ റിങ് ഇന്ത്യയില്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗിന് ലഭ്യമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ മാസം ഗ്യാലക്‌സി സ്സെഡ് 6 സിരീസ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം സാംസങ് ലോഞ്ച് ചെയ്‌ത സ്‌മാര്‍ട്ട് മോതിരമാണിത്. അടുത്ത തലമുറ ആരോഗ്യ-ഫിറ്റ്‌നസ് വിയറബിള്‍ എന്നാണ് സാംസങ് ഈ റിങിന് നല്‍കുന്ന വിശേഷണം. കൈവിരലില്‍ ധരിക്കുന്ന ഈ ഡിവൈസ് ഇന്ത്യടക്കമുള്ള രാജ്യങ്ങളിലേക്ക് വരികയാണ്. സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയില്‍ ഒക്ടോബര്‍ 15 വരെ പ്രീ-ബുക്ക് ചെയ്യാം. 1,999 രൂപ ടോക്കണ്‍ തുകയായി നല്‍കിയാണ് ഗ്യാലക്‌സി റിങ് സാംസങ് ഇന്ത്യ വെബ്‌സൈറ്റോ ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ വഴി ബുക്ക് ചെയ്യേണ്ടത്. ഈ ടോക്കണ്‍ തുക റീഫണ്ട് ചെയ്യാനാവുന്നതാണ് എന്ന് സാംസങ് വ്യക്തമാക്കി. സ്മാര്‍ട്ട് റിങ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അധിക വില ഈടാക്കാതെ വയര്‍ലെസ് ചാര്‍ജര്‍ സാംസങ് നല്‍കുന്നുണ്ട്. ചാര്‍ജിംഗ് കെയ്‌സും ഡാറ്റ കേബിളുമടക്കമാണ് സാംസങ് ഗ്യാലക്‌സി റിങ് വരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1