സാംസങ്ങ് ഫ്‌ളാഗ്ഷിപ്പുകളില്‍ ഒന്നാം സ്ഥാനത്തേക്കുള്ള പടയോട്ടത്തിലാണ്. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചോടെ ക്യാമറയുടെ കാര്യത്തില്‍ സാംസങ്ങ് ബഹുദൂരം മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗ്യാലക്‌സി സീരീസിലെ എസ്24 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗ്യാലക്‌സി എസ്23 മോഡലിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണിത്. എസ്24, എസ്24 അള്‍ട്ര, എസ്24 പ്ലസ് മോഡല്‍ എന്നിവയാണ് സാംസങ്ങ് പുറത്തിറക്കാന്‍ പോകുന്ന മോഡലുകള്‍ എന്നാണ് സൂചന. ഈ വര്‍ഷം ഈ മോഡലുകള്‍ ഒന്നും ലോഞ്ച് ചെയ്യില്ല. 2024ന്റെ തുടക്കത്തില്‍ ലോഞ്ച് ഉണ്ടായേക്കും. എസ്24 സീരീസിന്റെ ക്യാമറ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തായത്. ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ് ഈ വിവരങ്ങള്‍. എസ്24 അള്‍ട്രയും ക്യാമറ ഞെട്ടിക്കാനുള്ള വരവിലാണ്. 48 മെഗാപിക്‌സല്‍ സെന്‍സര്‍ ഇതിനുണ്ടാവും. 5എക്‌സ് സൂമാണ് സാംസങ്ങ് എസ്24 ക്യാമറയ്ക്ക് ഓഫര്‍ ചെയ്യുന്നത്. ഇതിനൊപ്പം തന്നെ 50 മെഗാപിക്‌സല്‍ സെന്‍സറും, 10 എക്‌സ് സൂമും എസ്24ല്‍ ലഭിച്ചേക്കും.
എന്നാല്‍ ഇത് ചിലപ്പോള്‍ സാംസങ്ങ് പിന്‍വലിച്ചേക്കും. ഇമേജ് ക്വാളിറ്റിയില്‍ ചില പ്രശ്‌നങ്ങള്‍ വന്നേക്കാമെന്നാണ് സാംസങ്ങില്‍ നിന്നുള്ള സൂചന. 200 മെഗാപിസ്‌കല്‍ ഇസോസെല്‍ എച്ച്പി2എസ്എക്‌സ് ക്യാമറ സെന്‍സര്‍ എസ്24 അള്‍ട്രയില്‍ ഉണ്ടാവുമെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ആന്‍ഡ്രോയിഡ് 14 പ്ലാറ്റ്‌ഫോമിലായിരിക്കും എസ്24 പ്രവര്‍ത്തിക്കുക. 6.8 ഇഞ്ച് മെഗാ ഡിസ്‌പ്ലേയും ഇതിനുണ്ട്. അമോലഡെഡ് എല്‍ടിപിഒ ഡിസ്‌പ്ലേയായിരിക്കും ഇതിന് ലഭിക്കുക. അലൂമിനിയം ബോഡിക്ക് പകരം ടൈറ്റാനിയം ഫ്രേമുകളായിരിക്കും ഇതിന് ഉപയോഗിക്കുക. 5000 എംഎഎച്ച് ബാറ്ററിയും സാംസങ്ങ് ഉറപ്പ് നല്‍കുന്നുണ്ട്. എക്‌സിനോസ് 2400 എസ്ഒസിയിലായിരിക്കും ഇവ വരാനുള്ള സാധ്യത. അതല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ് സെറ്റോ ഉപയോഗിച്ചേക്കും. ഇക്കാര്യം സാംസങ്ങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എസ്23ല്‍ 68 ഇഞ്ച് ഡിസ്‌പ്ലേ തന്നെയായിരുന്നു ഉള്ളത്. അമോലെഡ് 2എക്‌സായിരുന്നു പക്ഷേ ആ ഡിസ്‌പ്ലേ. അതിനേക്കാള്‍ മികവേറിയതായിരിക്കും പുതിയ ഡിസ്‌പ്ലേ. 5000 എംഎഎച്ച് ബാറ്ററി അതിനും ഉണ്ടായിരുന്നു. വയര്‍ലെസ് ചാര്‍ജിംഗും ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ വയറുള്ള ചാര്‍ജറും ലഭ്യമായിരുന്നു.
എസ്24 അള്‍ട്ര സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് കിംഗായിട്ടാണ് അവതരിപ്പിക്കാന്‍ പോകുന്നത്. എല്ലാ ഫീച്ചറുകളെയും വെല്ലുന്ന കാര്യങ്ങള്‍ ഇതിലുണ്ടാവുമെന്നാണ് സാംസങ്ങ് നല്‍കുന്ന വിവരങ്ങള്‍. സ്‌നാപ്ഡഗ്രാഗണ്‍ 8 ജെന്‍ ചിപ്‌സെറ്റില്‍ തന്നെ വരാനാണ് സാംസങ്ങിന്റെ ശ്രമം. എന്നാല്‍ എക്‌സിനോസ് പല രാജ്യങ്ങളിലും പോപ്പുലറാണ്. അതുകൊണ്ട് എവിടെയൊക്കെ പുതിയ പ്രൊസസര്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. മെയിന്‍ ക്യാമറ 200 മെഗാപിക്‌സലാണ്. അതാണ് ഏറ്റവും വലിയ ആകര്‍ഷണം. ചിത്രങ്ങളിലും വീഡിയോയിലും ഐഫോണിനേക്കാള്‍ മികവ് സാംസങ്ങ് അവകാശപ്പെടുന്നുണ്ട്. സെല്‍ഫിയടക്കം കൂടുതല്‍ മികവോടെ ലഭിക്കും. 256 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇവ ലഭ്യമാകും.