ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മദ്യലഹരിയിലെത്തിയ സുഹൃത്ത് ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ദക്ഷിണ ഡൽഹിയിലെ കിഷൻഗഡിലാണ് സംഭവം. പ്രതിയായ ജിമ്മി എന്ന മിങ്‌ചാങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. മുനീർക്ക സ്വദേശി റോബിൻ ശ്രേഷ്ഠ (25) യാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. മണിപ്പൂരിൽ താമസിക്കുന്ന ജിമ്മി നാഗ ഗോത്രത്തിൽപ്പെട്ടയാളാണ്. വീട്ടിൽ എ.സി ഇല്ലാത്തതിനാൽ ജിമ്മിയുടെ ഭാര്യയും രണ്ടുവയസ്സുള്ള മകനും റോബിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നെയിൽ ആർട്ടിസ്റ്റായ ജിമ്മി റോബിന്‍റെ വീട്ടിൽ മദ്യപിച്ചെത്തുകയും ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. റോബിനും പങ്കാളിയും തടയാന്‍ ശ്രമിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി.

വാക്കുതർക്കം രൂക്ഷമായതോടെ ജിമ്മി കത്തിയെടുത്ത് റോബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സാരമായ പരിക്കുകളോടെ റോബിന്റെ പങ്കാളിയായ സഫ്ദർജംഗിനെ ആശുപത്രിയിലെത്തിച്ചു. റോബിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നോയിഡയിലെ ഒരു കോൾ സെന്ററിലാണ് റോബിൻ ജോലി ചെയ്തിരുന്നത്. ഐ.പി.സി സെക്ഷൻ പ്രകാരം ജിമ്മിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...