പത്തനംതിട്ട : ലോകസഞ്ചരിയായ നിത്യ ചൈതന്യ യതി കാലതീതമായി മനുഷ്യ രാശിക്ക് വെളിച്ചം പകർന്ന വിശ്വ ഗുരുവാണെന്നു സാമൂവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ നിത്യ ചൈതന്യ യതി ജന്മ ശതാബ്തി സ്മരണാഞ്ജലി യതി സ്ഥാപിച്ച കോന്നി മുറിഞ്ഞകൽ വിദ്യാ നികേതൻ ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. എല്ലാവരെയും ചേർത്തു നിർത്തുവാനും എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളാനും കഴിഞ്ഞ സന്യാസത്തിനു പുതിയ സൗന്ദര്യം നൽകിയ വിശ്വ ഗുരുവാണ് നിത്യ ചൈതന്യ. ഇന്നത്തെ തലമുറ ഏറ്റവും അടുത്തറിയേണ്ട തത്വചാര്യനാണ് യതി. ഏറ്റവും സാധാരണക്കാർക്ക് വേഗം ഗ്രഹിക്കാനാകാത്ത പല തത്വ ചിന്തകൾക്കും ലളിതമായ ഭാഷ്യം ചമച്ചു അദ്ദേഹം. മനഃശാസ്ത്രം, സംഗീതം ചിത്രകല, എന്നിവയിലൂടെ ദൈവത്തെ അറിയുകയും പരിചയപ്പെടുത്തുകയും ചെയ്തു യതി. ഇംഗ്ലീഷിലും മലയാളത്തിലുമായി യതി രചിച്ച ഇരുന്നൂറോളം പുസ്തകങ്ങൾ ലക്കോ സാഹിത്യത്തിന് മുതൽക്കൂട്ടാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
കെപിസിസി ജനറൽ സെക്രെട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. യതി ശിഷ്യനും പ്രമുഖ ചിത്രകാരനുമായ പ്രമോദ് കുരമ്പാല വരച്ച യതിയുടെ ഛായ ചിത്രം സാമൂവൽ മാർ ഐറേനിയോസ്, ത്യാഗീശ്വര സ്വാമി എന്നിവരിൽ നിന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവർ ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായകൻ ഡോ ബിജു, വിനോദ് ഇളകൊള്ളൂർ, കോ ഓർഡിനേറ്റർ ജി രഘുനാദ്, റോബിൻ പീറ്റർ, കെ ജാസിംകുട്ടി, വെട്ടൂർ ജ്യോതിപ്രസദ്, സാമൂവൽ കിഴക്കുപുറം, മാത്യു ചെറിയാൻ, എം എസ് പ്രകാശ്, എലിസബേത്ത് അബു,ദീനാമ്മ റോയി, എസ് സന്തോഷ് കുമാർ, വിജയ് ഇന്ദുചൂടൻ അബു എബ്രഹാം, പ്രവീൺ പ്ലാവിളയിൽ, ശ്യാം എസ് കോന്നി, ആബിദ് ഷഹീം അസീസ്, സി വി ശാന്തകുമാർ, സന്തോഷ് കുമാർ, ജഗദീഷ്, സുഗത പ്രമോദ്, സൗദാ റഹീം, കോന്നി വിജയകുമാർ, റജി താഴമൺ, അരവിന്ദ് ചന്ദ്രശേഖർ, എന്നിവർ പ്രസംഗിച്ചു.