ഹാരിസൺ മലയാളം ലിമിറ്റഡ് ളാഹ എസ്റ്റേറ്റ് മാനേജർ ഓഫീസിലേക്ക് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപരോധം

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് ഹാരിസൺ മലയാളം ലിമിറ്റഡ് ളാഹ എസ്റ്റേറ്റ് മാനേജർ ഓഫീസിലേക്ക് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപരോധം. പാട്ട കരാർ തീർന്നിട്ടും ഗവൺമെന്റിന് ഭൂമി വിട്ടു നൽകാതെ കൈവശം വെച്ച് ആദായം എടുക്കുകയും ഹരിസൺ തോട്ടത്തിനോട് ചേർന്നുള്ള ഭാഗത്ത് കഴിഞ്ഞദിവസം കടുവയിറങ്ങുകയും രണ്ടു പശുവിനെ കൊല്ലുകയും ഉണ്ടായി. ഇപ്പോഴും പൊതുജനം കടുവയുടെ ഭീഷണിയിലാണ്.

സമീപവാസികൾ കാൽനടയായോ ഇരുചക്ര വാഹനങ്ങളിലോ പോലും സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. പഞ്ചായത്ത് കമ്പനി തോട്ടങ്ങൾക്കും സ്വകാര്യ തോട്ടങ്ങൾക്കും കള നശിപ്പിക്കാൻ കത്ത് കൊടുത്തിരുന്നു. ചില തോട്ടങ്ങളിലെ കളകൾ നശിപ്പിക്കുകയുണ്ടായി. തോട്ടങ്ങളിലെ കള നശിപ്പിച്ച് ജനങ്ങളെ ഈ ഭീതിയിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉൾപ്പെടെയുള്ളവർ നാട്ടുകാർക്ക് വാഗ്ദാനവും ചെയ്തതാണ്. എന്നാൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനനും ഹാരിസൺ മാനേജരും തമ്മിലുള്ള അടുപ്പം കാരണം പഞ്ചായത്ത് യാതൊരുവിധ നടപടിയും എടുക്കുന്നില്ല. കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന ഈ സമയത്ത് ഗ്രാമപഞ്ചായത്തിന്റെ ഒത്താശയോടെ കാട് വെട്ടി തെളിക്കാതെ വന്യജീവികൾക്ക് വാസ സൗകര്യം ഒരുക്കുന്ന ഹരിസൺ കമ്പനി എത്രയും പെട്ടെന്ന് കളകൾ നശിപ്പിച്ചില്ല എങ്കിൽ വന്‍ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകുന്നതായിരിക്കുമെന്ന് ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ സമരം ഉദ്ഘാടനം ചെയ്ത് അറിയിച്ചു.

ബിജെപി പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് സോമസുന്ദരൻ പിള്ളയുടെ അധ്യക്ഷതയിൽ റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ മഞ്ചുള ഹരി,ദീപു പൈതൃകം, പെരുനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സാനു മാമ്പറ, വാർഡ് മെമ്പർ അജിതാ റാണി, രാജൻ മാടമൺ, അനിൽ കുമാർ മാടമൺ, സോമരാജൻ, ശൈലജ, ഹരിദാസ് തോണിക്കടവിൽ, സജി ആർ പിള്ളൈ രാമചന്ദ്രക്കുറിപ്പ്, ശശി ളാഹ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐ.എഫ്. എഫ്. കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു സെന്‍സസ് സെല്‍ഫ് എന്യുമറേഷനും സംശയനിവാരണത്തിനും കളക്ടറേറ്റ് താഴത്തെ...

കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ് ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ....