കാഞ്ഞങ്ങാട് : വാടക ക്വാർട്ടേഴ്സിൽ നിന്ന് ചന്ദനമുട്ടികൾ പിടികൂടിയ കേസിൽ പ്രതിയായ മുളിയാർ ആലൂർ തായത്ത് സ്വദേശി അബൂബക്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കാഞ്ഞങ്ങാട് ഇഖ്ബാൽ നഗർ ഇട്ടമ്മൽ ജംഗ്ഷനിലെ ഐശ്വര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കറിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ നവംബർ മൂന്നിനാണ് ഹോസ്ദുർഗ്ഗ് റെയിഞ്ച് ഫോറസ്റ്റ് അധികൃതർ ചന്ദനമുട്ടികൾ കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് അബൂബക്കർ ഒളിവിൽ പോയിരുന്നു. പ്രതിയെ പിടികൂടാൻ കഴിഞ്ഞ ഒരു മാസക്കാലമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് അബൂബക്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.