പത്തനംതിട്ട : പമ്പയില്‍ നിന്ന് മണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി. ഇതുസംബന്ധിച്ച് വനംവകുപ്പ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. ഇതോടെ മണല്‍നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അതേസമയം മണല്‍ എടുക്കുന്നതിനു കുഴപ്പമില്ലെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. കേരള ക്ലേയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡിനാണ് ചുമതലയെങ്കിലും സ്വകാര്യ കമ്പനിയാണ് മണല്‍ നീക്കുന്നത്.
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്ര അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇന്ന് രംഗത്തെത്തിയിരുന്നു. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനാണ് മണല്‍ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് പോലും അറിയാതെയുള്ള നീക്കം ചില സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം.