തൃശൂര്‍: വെള്ളിക്കുളങ്ങര വനമേഖലയില്‍ വനംവകുപ്പ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇരുനൂറോളം ചന്ദനത്തടികള്‍ മുറിച്ചുകടത്തിയതായി കണ്ടെത്തി. റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് കോടശ്ശേരി റിസര്‍വിലെ മേച്ചിറക്കുന്നില്‍ പരിശോധന നടത്തിയത്.
ഉന്നതോദ്യോഗസ്ഥരുടെ ശരിയായ നിരീക്ഷണം വനസംരക്ഷണ കാര്യത്തില്‍ ഉണ്ടായില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. 44 ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയതിന് പിടിയിലായ നാലു പ്രതികള്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസര്‍ക്കാണ് അന്വേഷണചുമതല.