തൃക്കരിപ്പൂർ സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത്‌ ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത്‌ ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം. തൃക്കരിപ്പൂർ പുത്തിലോട്ട് ബൂത്ത്‌ 137ലാണ് സംഭവം. കള്ളവോട്ട് ആരോപണവുമായാണ് സന്ദീപ് ബൂത്തിലെത്തിയത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. പോലീസ് ഇടപെട്ടിട്ടും ബൂത്തിൽ നിന്ന് പോവാതെ സന്ദീപ് വാര്യർ അവിടെ തുടർന്നു. കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ബൂത്ത്‌ ഏജന്റുമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. യു.ഡി.എഫ്. ഏജന്റ് കള്ളവോട്ട് ആരോപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളിൽ വാക്കുതർക്കം രൂക്ഷമായി.

സ്ഥാനാർത്ഥിയുടെ ഇടപെടൽ ബൂത്തിനുള്ളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും വാക്കേറ്റത്തിനും കാരണമായി. സംഭവത്തെ തുടർന്ന് എൽ.ഡി.എഫ്. പ്രവർത്തകരും മറ്റ് ഏജന്റുമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എൽ ഡി എഫ് പ്രവർത്തകർ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...