തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കെടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരേ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചിരുന്നവെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിലാണ് സന്ദീപ് നായര്‍ മൊഴി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാനും എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചിരുന്നു.
സന്ദീപ് നായരെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം പുറത്തു വന്നത്. കസ്റ്റഡിയിലും ജയിലിലും വെച്ച് വ്യാജമൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നും സന്ദീപ് നായര്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. ഇഡിയോ കസ്റ്റംസോ അറിയാതെയാണ് ക്രൈംബ്രാഞ്ച് സന്ദീപ് നായരെ ചോദ്യം ചെയ്തത്. സന്ദീപ് കോടതിയിലും ഇതേ മൊഴി നല്‍കിയിരുന്നു.