കരിമണൽ കർത്ത കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ ; വി. മുരളീധരനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടികയിൽ ഉള്ള ബി.ജെ.പി നേതാവ് താനല്ലെന്ന വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എംഎൽഎ. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളതെന്നും എന്നാൽ കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ എന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്. ഇതര നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിൽ എത്തി. എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞതെന്നും സന്ദീപ് പരിഹസിച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ശശിധരൻ ക‍ർത്തയുടെ ഡയറിയിലാണ് ബിജെപിയിലെ മുരളീധരന്‍റെ പേര് വന്നത്.

ബിജെപി നേതാവ് ഷോൺ ജോർജാണ് ഡയറിയുടെ ഒരു പേജ് പുറത്ത് വിട്ടത്. വി മുരളീധരൻ പാർട്ടി ഓഫിസിലുള്ളപ്പോഴാണ് ഷോണിന്‍റെ വാർത്താസമ്മേളനം നടന്നത്. ഷോൺ പുറത്ത് വിട്ട രേഖയിൽ ബിജെപി നേതാക്കളുടെ പേരില്ലായിരുന്നു. പിന്നാലെ മുരളീധരന്‍റെ പേരും പുറത്ത് വന്നു. പിന്നീട് ഷോണിനൊപ്പം തന്നെ മുരളീധരൻ തനിക്കെതിരെ ഉയർന്ന ആരോപണം തള്ളിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി മുരളീധരൻ

0
തിരുവനന്തപുരം: സിഎംആർഎൽ ഡയറി വിവാദത്തിൽ വിശദീകരണവുമായി വി മുരളീധരൻ എംഎൽഎ. ഷോൺ...

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും 60% പ്രശ്നങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ പരിഹാരം ഉണ്ടായെന്നും മുഖ്യമന്ത്രി

0
ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും 60% പ്രശ്നങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ പരിഹാരം...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് : വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന്...

0
തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ...

അഞ്ചാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ : രജിസ്ട്രേഷൻ ആരംഭിച്ചു

0
കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ സ്വന്തം മാരത്തണായി മാറിയ ഫെഡറൽ ബാങ്ക്...