ആര്‍എസ്‌എസ് ക്യാമ്പുകള്‍ രഹസ്യമായല്ല പരസ്യമായാണ് സംഘടിപ്പിക്കുന്നത് ; കൊടിയേരിക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ ഹരിദാസിനെ കൊലപ്പെടുത്തിയത് ആര്‍എസ്‌എസ് പരിശീലന പരിപാടിയില്‍ പങ്കെടുത്തവരാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. ആര്‍എസ്‌എസ് ക്യാമ്പുകള്‍ രഹസ്യമായല്ല, പരസ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ‘ആര്‍എസ്‌എസുകാര്‍ പരസ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാടകയ്ക്ക് എടുത്താണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്ത് എല്ലായിടത്തും ആര്‍എസ്‌എസ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിശീലനം കഴിഞ്ഞ ആളുകള്‍ തന്നെയാണ് രാഷ്ട്രപതി ഭവന്‍ മുതല്‍ താഴെ തട്ടില്‍വരെയുള്ളത് ‘, സന്ദീപ് വാര്യര്‍ പറഞ്ഞു.

‘ഫസല്‍ വധം നടന്നപ്പോള്‍ പോലീസ് അന്വേഷണത്തിനു മുന്‍പ് പ്രതികളെ പ്രഖ്യാപിച്ചയാളാണ് കോടിയേരി. അവസാനം അന്വേഷണം കോടിയേരിയുടെ വീട്ടിലെത്തുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. ‘ഹരിദാസിനെ കൊലപ്പെടുത്തിയത് ആര്‍എസ്‌എസ് അല്ല, കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷിക്കട്ടെ. ഇത്തരത്തില്‍ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോള്‍ പ്രതികളെ മുന്‍കൂട്ടി പ്രഖ്യാപിക്കുകയും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്യുന്നത് ശരിയല്ല. ആര് തെറ്റുചെയ്താലും യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തട്ടെ’ സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...