തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്നയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന് പലതവണ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.
സ്വപ്ന സുരേഷില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ കടകംപള്ളി സുരേന്ദ്രന്റെ പേരുണ്ട്. സ്വപ്നയുടെ വീട്ടില്‍ പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെ. സ്വപ്ന സുരേഷും കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ ഫ്ലാറ്റില്‍ ഫര്‍ണിച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്നയാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തതവരുത്തണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.