കോൺഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി സാന്ദ്ര തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോൺഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി സാന്ദ്ര തോമസ് രംഗത്ത്. തന്നെ അപമാനിച്ച ആന്റോ ജോസഫ് ഇപ്പോഴും സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത് തുടരുകയാണ്. ആന്റോ ജോസഫിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സാന്ദ്ര പറഞ്ഞു. താൻ കൊടുത്ത കേസിൽ പ്രതിയാക്കപ്പെട്ട ആൻ്റോ ജോസഫിനെ മാറ്റാന്‍ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല . ഇത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അപമര്യാദയാണെന്ന് സാന്ദ്ര തോമസ് കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വളരെ സജീവമായി ഇടപെട്ട പാർട്ടിയാണ് കോൺഗ്രസ്. നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസിൻ്റെ സ്ത്രീപക്ഷ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് സാന്ദ്രാ തോമസ് വ്യക്തമാക്കി. നേരത്തെ സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ആൻ്റോ ജോസഫ് അടക്കമുള്ളവർക്കെതിരെ പരാതിപ്പെട്ടതിനാലാണ് നടപടി എടുത്തത്. ഫേസ് ബുക്കിലൂടെയായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

കേരളത്തിൽ ഉപതെരുഞ്ഞെടുപ്പു നടക്കുമ്പോൾ 2 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ സ്ത്രീകളാണ്. അത് സ്വാഗതാർഹവുമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം സാംസകാരിക സംഘടനയുടെ നേതൃത്വത്തിൽ നിന്ന് കുറ്റാരോപിതനായ ശ്രീ ആന്റോ ജോസഫിനെ മാറ്റി നിർത്തി മാതൃക കാണിക്കേണ്ടതാണ്. അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടു ആന്റോ ജോസഫിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി മാതൃക കാണിക്കണമെന്നാണ് സാന്ദ്രാ തോമസ് ആവശ്യപെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...