തിരുവനന്തപുരം : കേസിലെ പ്രധാനപ്രതികളെല്ലാം പിടിയിലായി. സംഗീതിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേർ, സഹായങ്ങളൊരുക്കിയ അഞ്ചിലെറെപ്പേർ, ഇങ്ങിനെ പത്തിലധികം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കിയ പാലൊട്ടുകോണം സ്വദേശി ഉണ്ണി , ഒറ്റശേഖരമംഗലം സ്വദേശി അനീഷ് എന്നിവരും അറസ്റ്റിലായി. ജെ.സി.ബിയാണോ ടിപ്പറിടിച്ചാണോ സംഗിതിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതിനായി വാഹനങ്ങളുടെ ഫൊറന്‍സിക് പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.
മണ്ണുമാന്തി കൊണ്ട് അടിച്ചുകൊന്ന കേസ് ; പ്രധാന പ്രതികളെല്ലാം പിടിയിലായി
RECENT NEWS
Advertisment