ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും മൂലമാണ് സംഗീത ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ജൂണ്‍ ഒന്നിനാണ് സംഗീത മരിച്ചത്. 2020 ഏപ്രിലിലാണ് സംഗീതയും തൃശൂര്‍ സ്വദേശി സുമേഷും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടും മുന്‍പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങിയെന്നും ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

ഭര്‍തൃവീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയ്ക്ക് അനുമതിയില്ലായിരുന്നുവെന്നും സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ് സംഗീതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായും കുടുംബം പറയുന്നു. പോലീസ് ഇടപെട്ടാണ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചത്. വീട്ടിലെത്തിയ സംഗീത തൂങ്ങി മരിക്കുകയായിരുന്നു.

സംഗീതയുടെ മരണത്തില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ കേസ് അട്ടിമറിക്കുന്നുവെന്നാണ് സംഗീതയുടെ വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തെങ്കിലും നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും സുമേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതി ഒളിവില്ലെന്നും അന്വേഷണം നടക്കുന്നുവെന്നുമാണ് പോലീസ് വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...