കോഴഞ്ചേരി : കോഴഞ്ചേരി ടൗണിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധo. കേരളത്തിൽ വർധിച്ചു വരുന്ന ഭീകരവാദത്തിനും അക്രമങ്ങൾക്കും സർക്കാർ പ്രീണനങ്ങൾക്കും എതിരെയാണ് കോഴഞ്ചേരി ടൗണിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിൽ പൊയ്യനിൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കോഴഞ്ചേരി ടൗണിലൂടെ നെടുമ്പ്രയർ ജംഗ്ഷനിൽ അവസാനിച്ചു. സംഘപരിവാർ കോഴഞ്ചേരി മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ റാലി കോഴഞ്ചേരിയിൽ എത്തിയതോടെ തിരുവല്ല കുമ്പഴ ഹൈവേയിലെ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.