കൊച്ചി: അങ്കമാലിയില്‍ 1000 ലിറ്റര്‍ സാനിറ്റൈസര്‍ ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു. അങ്കമാലി സിസ്കോയില്‍ പ്രവൃത്തിക്കുന്ന ഐസോകം ലബോറട്ടറീസിലായിരുന്നു പരിശോധന. അനുമതിയില്ലാതെയായിരുന്നു സാനിറ്റൈസര്‍ നിര്‍മ്മാണം.
കൊച്ചിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ സ്റ്റോറുകളില്‍ സാനിറ്റൈസറുകളുടെ ലഭ്യതക്കുറവ് ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് ലബോറട്ടറികളില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഇതില്ലാതെ ഐസോകം ലബോറട്ടറീസ് സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ സജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.
20 ലിറ്ററിന് 9520 രൂപയ്ക്കും 5 ലിറ്ററിന് 2800 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് സാനിറ്റൈസര്‍ തയ്യാറാക്കി വെച്ചിരുന്നത്. മൂന്ന് ദിവസങ്ങള്‍ മാത്രമെ ആയിരുന്നുള്ളു ഇവിടെ സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട്.