Monday, April 21, 2025 3:21 pm

സാനിറ്റൈസര്‍ നിര്‍മ്മാണവുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചാത്തങ്കരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ചു നല്‍കുന്നു. സാനിറ്റൈസറിന്റെ നിര്‍മ്മാണ ഉദ്ഘാടനം ചാത്തങ്കരി സി.എച്ച്.സി.യില്‍ തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ നിര്‍വഹിച്ചു. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ലൈസന്‍സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ അനുവദിച്ച സാഹചര്യത്തിലാണ് സാനിറ്റെസര്‍ നിര്‍മ്മാണം ആരംഭിച്ചത്.

ചാത്തങ്കരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിര്‍മ്മിക്കുന്ന സാനിറ്റൈസറിനാവശ്യമായ സ്പിരിറ്റ് പുളിക്കീഴ് ഷുഗര്‍ ഫാക്ടറിയില്‍ നിന്നുമാണു ലഭിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനിതാ കുമാരി, നോഡല്‍ ഓഫീസര്‍ ഡോ.മാമ്മന്‍ പി. ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണു സാനിറ്റെസര്‍ നിര്‍മ്മിക്കുന്നത്. ആദ്യഘട്ടമായി 200 ലിറ്റര്‍ സ്പിരിറ്റില്‍ 1000 ബോട്ടില്‍ സാനിറ്റൈസര്‍ നല്‍കും. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കമ്മ്യൂണിറ്റി കിച്ചണിലെ സേവനം നടത്തുന്ന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്വാറന്‍ടൈനില്‍ കഴിയുന്ന കുടുംബങ്ങള്‍, ബ്ലോക്കിന്റെ പരിധിയില്‍വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും ഒന്നാം ഘട്ടത്തില്‍ സാനിറ്റൈസര്‍ നല്‍കും. ഇതിനുപുറമെ മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി 1500 ഓളം ആളുകള്‍ ബ്ലോക്ക് പരിധിയില്‍ ഹോം ക്വാറന്റൈനിലുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ദിവസേന ഇവരെ ബന്ധപ്പെട്ട് ക്വാറന്റ്റൈന്‍ ഉറപ്പാക്കുകയും ചികിത്സയും മരുന്നും വേണ്ടവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.

പാലിയേറ്റീവ് രോഗികള്‍, ജീവിതശൈലി രോഗ ബാധിതര്‍ എന്നിവര്‍ക്ക് വേണ്ട സേവനം വീടുകളില്‍ എത്തിക്കുന്നു. ക്വാറന്റ്റൈനില്‍ കഴിയുന്ന ആളുകളുടെ വീടുകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചു. അതിഥി സംസ്ഥാന തൊഴിലാളികളെ നിലവില്‍ താമസിച്ചുവരുന്ന സ്ഥലത്തുതന്നെ താമസിപ്പിച്ചു പരിശോധന നടത്തുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കിവരികയും ചെയ്യുന്നു. രോഗ ലക്ഷണമുള്ളവരെ പരിശോധനയ്ക്ക് അയയ്ക്കുകയും തിരുവല്ല ഡയറ്റ് യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറിലേക്കു മാറ്റി താമസിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിവിധ ഭാഷയിലുള്ള നോട്ടീസും ഹെല്‍പ്പ് ലൈന്‍ നമ്പരും അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്തു.
മറ്റു ജില്ലകളില്‍ നിന്നെത്തുന്ന ആളുകളുടെ വിവരശേഖരണവും ആരംഭിച്ചു. ആശുപത്രികളില്‍ ട്രിയാജ് സംവിധാനം തുടരുകയും ടെലഫോണ്‍ വഴി ചികിത്സ നിര്‍ദ്ദേശിക്കുകയുമാണു കൂടുതലായി ചെയ്യുന്നത്.

ചാത്തങ്കരി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനിത കുമാരിക്ക് സാനിട്ടൈസര്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ ഈപ്പന്‍ കുര്യന്‍, സതീഷ് ചാത്തങ്കരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശോശാമ്മ മജു, ബിനില്‍ കുമാര്‍, മെമ്പര്‍മാരായ അനുരാധ സുരേഷ്, അഡ്വ. എം.ബി.നൈനാന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബീനാകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. നോഡല്‍ ഓഫീസര്‍ ഡോ.മാമ്മന്‍ പി. ചെറിയാന്‍,ഡോ.കോശി പണിക്കര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം.സാബുക്കുട്ടി തുടങ്ങിയവര്‍ സാനിട്ടൈസര്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം...

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ റെ​​യി​​ൽ​​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്കെ​തി​രേ കേ​സെടുത്ത് ആ​​​ർ​​​പി​​​എ​​​ഫ്

0
നീ​​​ലേ​​​ശ്വ​​​രം: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തി​​​യ റെ​​യി​​ൽ​​വേ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ആ​​​ക്ട് പ്ര​​​കാ​​​രം...

മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ താപനില നാല് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു

0
ന്യൂ​ഡ​ൽ​ഹി: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ൽ നാ​ല് ഡി​ഗ്രി വ​രെ...

കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വയോധികന്‍ മരിച്ചു. കോഴിക്കോട്...