പെരിങ്ങര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിന് പ്രവാസി മലയാളിയുടെ കൈത്താങ്ങ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് 10 ദിവസം ഉപയോഗിക്കാനുള്ള അരിയും പച്ചക്കറിയും ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും നല്‍കി പ്രവാസി മലയാളിയായ കെ.പി വിജയന്‍. അവശ്യസാധനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ്  മിനിമോള്‍ ജോസിന് കൈമാറി. തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ ആവശ്യമറിയിച്ചതിനെ തുടര്‍ന്ന് അവശ്യവസ്തുകള്‍ പെരിങ്ങര ഗ്രാമ പഞ്ചായത്തിലെത്തിക്കുകയായിരുന്നു.

കെ.പി വിജയന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് വിജയന്‍. കോവിഡ് പ്രതിരോധകാലത്ത് ഇത്തരത്തിലുള്ള സന്മനസുകളുടെ സഹകരണം ആവശ്യമാണെന്നും ഒറ്റകെട്ടായി നിന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ് പറഞ്ഞു. കഴിഞ്ഞ 27 മുതല്‍ കമ്മ്യൂണിറ്റി കിച്ചണ്‍ കുടുംബശ്രീയുടെ ചുമതലയിലും ജനപ്രതിനിധികളുടെ കൂട്ടായ ഉത്തരവാദിത്വത്തിലും ഭംഗിയായി നടന്നുവരുന്നതായും പ്രസിഡന്റ് അറിയിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഈപ്പന്‍ കുര്യന്‍, സതീഷ് ചാത്തങ്കരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ക്രിസ്റ്റഫര്‍ ഫിലിപ്പ്, ആനി ഏബ്രഹാം ഏലിയാമ്മ തോമസ്, വിലാസിനി ഷാജി, ആശാ ദേവി, പി.ജി.പ്രകാശ്, ശാന്തമ്മ ആര്‍.നായര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിലാസിനി ദയാനന്ദന്‍, അസി.സെക്രട്ടറി രാജേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...