സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പരുക്ക്. കന്നഡ സിനിമ കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ബെംഗളൂരു, മഗഡി റോഡിലെ സെറ്റില്‍ ബോംബ് സ്‌ഫോടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് താരത്തിന് പരുക്കേറ്റത്. സഞ്ജയ് ദത്തിന്റെ കൈമുട്ടിനും മുഖത്തും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന് പരുക്കേറ്റതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രാഥമിക ചികിത്സ തേടിയതിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും അഭിനയിക്കാനെത്തി.
ധ്രുവ സര്‍ജ നായകനാവുന്ന സിനിമയാണ് കെ.ഡി ദി ഡെവില്‍. ശില്‍പ ഷെട്ടിയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രേമിന്റെ സംവിധാനത്തില്‍ വരുന്ന ആക്ഷന്‍ ഡ്രാമ സിനിമയാണ് കെ.ഡി. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.