സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പരുക്ക്

For full experience, Download our mobile application:
Get it on Google Play

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പരുക്ക്. കന്നഡ സിനിമ കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ബെംഗളൂരു, മഗഡി റോഡിലെ സെറ്റില്‍ ബോംബ് സ്‌ഫോടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് താരത്തിന് പരുക്കേറ്റത്. സഞ്ജയ് ദത്തിന്റെ കൈമുട്ടിനും മുഖത്തും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന് പരുക്കേറ്റതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രാഥമിക ചികിത്സ തേടിയതിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും അഭിനയിക്കാനെത്തി.

ധ്രുവ സര്‍ജ നായകനാവുന്ന സിനിമയാണ് കെ.ഡി ദി ഡെവില്‍. ശില്‍പ ഷെട്ടിയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രേമിന്റെ സംവിധാനത്തില്‍ വരുന്ന ആക്ഷന്‍ ഡ്രാമ സിനിമയാണ് കെ.ഡി. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...