Wednesday, July 2, 2025 6:23 am

ഭക്തരുടെ ആരോഗ്യം ഉറപ്പാക്കാന്‍ സന്നിധാനം ആയുര്‍വേദ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തുന്നവര്‍ക്ക് പമ്പയിലും സന്നിധാനത്തും വിപുലമായ ചികില്‍സാ സൗകര്യങ്ങളാണ് ആയുര്‍വേദ വകുപ്പ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് 5 ഡോക്ടര്‍മാരുടെ സേവനവും 2 തെറാപ്പിസ്റ്റ്, 3 ഫാര്‍മസിസ്റ്റ്, 3 അറ്റന്‍ഡര്‍ 1 ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെ 14 പേരെയാണ് ആശുപത്രിയുടെ സുഗമമായ പ്രര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ളത്. 8 ദിവസത്തെ സേവനകാലവധിയാണ് ഓരോ ബാച്ചിനുമുളളത്.

മലകയറി എത്തുന്നവരില്‍ വേദനയും അസുഖവുമായി എത്തുന്നവര്‍ക്ക് ഇവിടുത്തെ മരുന്നുകൊണ്ടും വിവിധതരം തെറാപ്പികൊണ്ടും ആശ്വാസമാകുന്നു. പനി, ചുമ, അലര്‍ജി, ശ്വാസംമുട്ട്, ദഹനപ്രശ്നങ്ങള്‍, ഉദരരോഗങ്ങള്‍ ഉളുക്ക്, പേശിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമാണ് കൂടുതല്‍ ഭക്തരും ചികിത്സയ്ക്ക് എത്തുന്നത്.
വേദനകള്‍ക്ക് തൈലം ഉപയോഗിച്ച് തിരുമ്മല്‍, ബാന്‍ഡേജിംഗ്, മരുന്നുകള്‍ ഉപയോഗിച്ച് ആവികൊടുക്കല്‍ തുടങ്ങിയ സേവനങ്ങളുമുണ്ട്.

നസ്യം പോലുള്ള പഞ്ചകര്‍മ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഇത്തവണ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച്, പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കി ചില്ലു കുപ്പികളിലാണ് തീര്‍ത്ഥാടകര്‍ക്ക് മരുന്ന് നല്‍കുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരികുമാര്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സന്നിധാനം ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം.

മലകയറും മുമ്പ് പാലിച്ചിരിക്കേണ്ട ആയുര്‍വേദ ചിട്ടകള്‍
ദിവസവും ആയിരക്കണക്കിന് ഭക്തരാണ് മലചവിട്ടുന്നത്. മലകയറ്റം ആയാസ രഹിതമാക്കാനും ആരോഗ്യം നിലനിര്‍ത്താനും പാലിക്കേണ്ട ആയുര്‍വേദ ചിട്ടകള്‍ എന്തൊക്കെയെന്ന് സന്നിധാനത്തെ ആയുര്‍വേദ കേന്ദ്രത്തിലെ ഡോക്ടര്‍ ഹരികുമാര്‍ നമ്പൂതിരി വ്യക്തമാക്കുന്നു.

1. മല ചവിട്ടുന്നതിനു മുമ്പുള്ള കഴിയാവുന്നത്ര ദിവസങ്ങളില്‍ ഭക്ഷണം ക്രമീകരിക്കുക. എണ്ണ, മസാല തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ദഹിക്കാന്‍ പാടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
2. മല ചവിട്ടുന്നതിന് ഒരാഴ്ച മുമ്പ് മുതലെങ്കിലും ലഘുവ്യായാമങ്ങള്‍ എങ്കിലും ചെയ്തിരിക്കുന്നത് നല്ലതാണ്.
3. ഏതെങ്കിലും അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ വ്രതത്തിന്റെ ഭാഗമായോ മുന്നൊരുക്കത്തിന്റെ ഭാഗമായോ അത് നിര്‍ത്തരുത്. മലയിലേക്ക് വരുമ്പോഴും മരുന്നുകള്‍ കൂടെ കരുതുകയും യഥാസമയം അത് കഴിച്ചിരിക്കുകയും വേണം. മരുന്നിന്റെ ചീട്ട്, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ബാഗില്‍ കരുതുന്നതും നല്ലതാണ്.
3. മലകയറി തുടങ്ങുന്നതിന് മുമ്പ് ലഘുഭക്ഷണം മാത്രം കഴിക്കുക. വിശക്കുന്ന വയറുമായി മല ചവിട്ടി തുടങ്ങാതിരിക്കുക. അത് വയറിനുള്ളില്‍ ഗ്യാസ് രൂപംകൊള്ളാന്‍ കാരണമാകും. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം മലചവിട്ടുന്നതിന് മുമ്പ് കഴിക്കാതിരിക്കുക.
4. മല കയറി തുടങ്ങുമ്പോള്‍ ആദ്യ ദൂരങ്ങള്‍ വളരെ സാവധാനം മാത്രം കയറുക. തുടക്കത്തിലുള്ള ആവേശത്തില്‍ വേഗത്തില്‍ കയറുന്നത് ഒഴിവാക്കുക.
5. മലകയറ്റത്തിനിടയില്‍ ക്ഷീണം തോന്നിയാല്‍ മതിയായ സമയമെടുത്ത് വിശ്രമിക്കുക.
6. ചൂടുവെള്ളം കയ്യില്‍ കരുതുന്നതും ഇടയ്ക്കിടയ്ക്ക് കുടിക്കുന്നതും നല്ലതാണ്.
7. മലകയറ്റത്തിനിടയില്‍ അമിതമായ രീതിയില്‍ കിതപ്പ് അനുഭവപ്പെടുക. ഇടതുവശത്ത് വേദന തോന്നുക. അത് ക്രമേണ തോളിലേക്കും കയ്യിലേക്കും പടരുക, പെട്ടെന്ന് വെട്ടിവയിര്‍ക്കുക തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ശ്രദ്ധിക്കണം. ഗ്യാസിന്റെ ഭാഗമായി ഇങ്ങനെ സംഭവിക്കാം. അതുപോലെ ഹൃദയസംബന്ധമായ അസുഖത്താലും ഇങ്ങനെ തോന്നാം. ഇത്തരത്തിലുള്ള ലക്ഷണങ്ങളോടെ അവശത തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കേണ്ടതില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...