Friday, July 4, 2025 6:42 pm

സംസ്കൃത സർവ്വകലാശാല അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

1) സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തിൽ ജൂലൈ 29 ന് രാവിലെ 11നാണ് ഇന്റർവ്യൂ. 55% മാർക്കിൽ കുറയാതെ മ്യൂസിയോളജി/ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. യു. ജി. സി. – നെറ്റ്/പിച്ച്.ഡി അഭിലഷണീയ യോഗ്യതയാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ. പങ്കെടുക്കുന്നവർ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്കൃത സര്‍വ്വകലാശാലയില്‍ ഡ്രൈവര്‍
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ബാഡ്ജും ഹെവി ഡ്രൈവിംഗ് ലെെസന്‍സുമുള്ള ഒരു ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റിന്ളെ ഒഴിവിലേയ്ക്ക് വാക്-ഇന്‍-ഇന്റർവ്യൂ നടത്തുന്നു. പ്രതിദിനം 700/- രൂപ (പ്രതിമാസം 18,900/- രൂപ). പ്രായ‍ം 40 വയസ്സ് കവിയരുത്. രാത്രി കാലങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂലൈ 26ന് രാവിലെ രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്തുള്ള ഭരണ നിര്‍വഹണ കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് www.ssus.ac.inസന്ദര്‍ശിക്കുക.

സംസ്കൃത സര്‍വ്വകലാശാലയില്‍ ദ്വിദിന ദേശീയ യുവഗവേഷക കോൺഫറൻസ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യുവഗവേഷകർക്കായി ദ്വിദിന ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു. സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ ഇന്ന് (ജൂലൈ 22) തുടങ്ങുന്ന ദേശീയ യുവ ഗവേഷക കോൺഫറൻസിന്റെ മുഖ്യവിഷയം ‘റൈറ്റിംഗ് ദി പാസ്റ്റ് ‘ എന്നതാണ്. രാവിലെ 10ന് ആരംഭിക്കുന്ന ആദ്യ സെഷനിൽ വൈസ് ചാൻസലർ പ്രൊഫസർ എം.വി നാരായണൻ അധ്യക്ഷനായിരിക്കും.  മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഡോ.എ.ആർ വെങ്കിടാചലപതി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആർട്സ് ആൻഡ് സോഷ്യൽ സയൻസസ് ഫാക്കൽട്ടി ഡീൻ ഡോ.സനൽ മോഹൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.

ചരിത്രവിഭാഗം മേധാവി. ഡോ.ഷീബ കെ.എം, ഡോ.സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. ഡോ.സെന്തിൽ ബാബു ദണ്ഡപാണി (ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്, പോണ്ടിച്ചേരി), ഡോ.വി.ജെ വർഗീസ് (ഹൈദ്രാബാദ് സർവ്വകലാശാല) ഡോ.ദിവ്യ കണ്ണൻ (ശിവ നാടാർ സർവ്വകലാശാല, ഡൽഹി), ഡോ.ദിനേശൻ വടക്കിനിയിൽ(എം.ജി സർവ്വകലാശാല), മീനു ആർ മത്തായി, സിതാര ഐ.പി, ജെലെന ആന്റണി, അജിത് കെ.ജി, സന്തോഷ്.ഇ, ശ്രീജിത് കെ.എ, ഷന്റോ ശങ്കർ, ലിജിൻ.എം, ശ്രീലക്ഷ്മി.എം, അൻസു മാത്യു, സ്വർണ സുരേഷ്, ഭവ്യ.സി, അഭിജിത്.ബി, എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.എൻ.ജെ ഫ്രാൻസീസ്, ഡോ.ആനി ട്രീസ എഫ്രേം, ഡോ.ഇ.കെ രാജൻ, ഡോ.അഭിലാഷ് മലയിൽ, ഡോ.ഷീബ കെ.എം എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിക്കും. ഡോ.എം മാധവൻ, ഡോ.മിനി തോമസ്, ഡോ.ഷെഫി എ.ഇ എന്നിവർ പ്രസംഗിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ....

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
തിരുവനന്തപുരം: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്....

കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് ഇരട്ടിവില ; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില...

ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

0
തിരുവനന്തപുരം : ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന്...