കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.എ. റീ-അപ്പിയറൻസ് പരീക്ഷകൾ ആഗസ്റ്റ് 10, 11 തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
പരീക്ഷകള്‍ മാറ്റിവെച്ചു
ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു. പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
സംസ്കൃത സർവ്വകലാശാലയിൽ ഡിപ്ലോമ പ്രവേശനം : ഇന്റർവ്യൂ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസ്സിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ ആയുർവ്വേദ പഞ്ചകർമ്മ ആന്റ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമതാപരീക്ഷയും അഭിമുഖവും ആഗസ്റ്റ് 11ലേക്ക് മാറ്റിയതായി സർവ്വ കലാശാല അറിയിച്ചു. സമയം രാവിലെ 10ന്.