സംസ്കൃത സർവ്വകലാശാലഃ സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുളള പി. ജി. പ്രവേശനം 12ന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലെ സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേയ്ക്കുളള (എൻ. എസ്. എസ്., എൻ. സി. സി., സ്പോർട്സ്, എക്സ് സർവ്വീസ്മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശക്തി ഇല്ലാത്തവർ, അനാഥർ, അംഗപരിമിതർ) ഇന്റർവ്യൂ ജൂലൈ 12ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുളള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ വെച്ച് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. റാങ്ക് ലിസ്റ്റിലുളള യോഗ്യരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രസ്തുത ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
സംസ്കൃത സർവ്വകലാശാലഃ എം. എസ്. ഡബ്ല്യു.വൈവ പരീക്ഷകൾ 10ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (2022-2024 ബാച്ച്) വൈവ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. തിരൂർ, തുറവൂർ പ്രാദേശിക കേന്ദ്രങ്ങൾ, കാലടി മുഖ്യകേന്ദ്രം, പയ്യന്നൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ വൈവ പരീക്ഷകൾ യഥാക്രമം ജൂലൈ 10, 15, 18 തീയതികളിൽ രാവിലെ 10ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
സംസ്കൃത സർവ്വകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം : സ്പോട്ട് അഡ്മിഷൻ 10ന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെയും പ്രാദേശിക ക്യാമ്പസുകളിലെയും വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കാലടി മുഖ്യ ക്യാമ്പസിലും പ്രാദേശിക ക്യാമ്പസുകളിലും ജൂലൈ 10ന് രാവിലെ 10.30ന് നേരിട്ടെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് സർവ്വകലാശാല അറിയിച്ചു. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അവർ തെരെഞ്ഞെടുക്കുന്ന വിഷയം മുഖ്യവിഷയമായി ബിരുദ തലത്തിൽ പഠിച്ചിട്ടില്ലെങ്കിൽ സർവ്വകലാശാല നടത്തുന്ന യോഗ്യത പരീക്ഷയിൽ പ്രവേശനത്തിന് മുമ്പായി പങ്കെടുക്കേണ്ടതാണ്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.