സംസ്കൃത സർവ്വകലാശാല അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സഹകരിക്കും; 15ന് ധാരണാപത്രം കൈമാറും
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനമായതായി വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു. പുസ്തക പ്രസിദ്ധീകരണം, ഇന്ത്യൻ വിജ്ഞാനപദ്ധതികളിൽ സെമിനാറുകളുടെ സംഘാടനം, മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കൈയ്യഴുത്തുപ്രതികളുടെ സമാഹരണം, സംരക്ഷണം, സംസ്കൃതം വിദ്യാർത്ഥികൾക്ക് മെഡിക്കൽ കൈയ്യെഴുത്ത് പ്രതികൾ വായിക്കുവാൻ പഠിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന സഹകരണ മേഖലകൾ. സംസ്കൃത സർവ്വകലാശാലയുടെ ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിലെ സംസ്കൃതം വിദ്യാർത്ഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഇന്റേൺഷിപ്പ് ചെയ്യുവാനുളള സൗകര്യവുമുണ്ട്. ഇത് സംബന്ധിച്ച ധാരണാപത്രം ഡിസംബർ 15ന് കൈമാറുമെന്ന് പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.

സംസ്കൃത സർവ്വകലാശാല – കോട്ടയ്ക്കൽ ആര്യവൈദ്യശാല
ധാരണാപത്രം കൈമാറ്റവും കൈക്കുളങ്ങര രാമവാരിയർ അനുസ്മരണവും 15ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ടുളള ധാരണാപത്രം ഡിസംബർ 15ന് രാവിലെ 9.45ന് കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ സംസ്കൃത ഭാഷയെ മലയാളത്തോട് കൂട്ടിയിണക്കിയ കൈക്കുളങ്ങര രാമവാരിയർ അനുസ്മരണവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിംഗ് ട്രസ്റ്റിയുമായി ഡോ. പി. എം. വാരിയർ ആമുഖ പ്രഭാഷണം നിർവ്വഹിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല സെന്റർ ഫോർ ടെക്സ്ച്വൽ സ്റ്റഡീസ് ആൻഡ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ പ്രൊഫ. കെ. മുരളി എന്നിവർ പ്രസംഗിക്കും. ഡോ. കെ. വി. ദിലീപ്കുമാർ സെമിനാറിൽ മോഡറേറ്ററായിരിക്കും. ഡോ. പി. പി. ജിഗീഷ്, ഡോ. കെ. യമുന, ഡോ. എം. വി. അനിൽകുമാർ, ഡോ. എം. സത്യൻ എന്നിവർ കൈക്കുളങ്ങര രാമവാരിയരുടെ വിവിധ സംഭാവനകളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സംസ്കൃത സർവ്വകലാശാല ഫുട്ബോൾ ടീംഃ സെലക്ഷൻ ട്രയൽസ് 15ന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ 2023-2024 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റിനുളള സർവ്വകലാശാല ടീമിന്റെ (പുരുഷന്മാർ) സെലക്ഷൻ ട്രയൽസ് ഡിസംബർ 15ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുളള ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം സർവ്വകലാശാല ഐഡന്റിറ്റി കാർഡുമായി എത്തിച്ചേരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...