Wednesday, May 14, 2025 1:17 pm

സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്

For full experience, Download our mobile application:
Get it on Google Play

കാലടി : മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം സി. കെ. ജാനു അർഹയായതായി വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. 10,000/- രൂപയും ശിലാഫലകവുമാണ് അവാർഡ്. മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്.

ആ ദിശയിൽ, കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവ ലോകത്തെ ഭാഷയിലേക്ക് ഉൾച്ചേർക്കുന്നവയാണ് സി. കെ. ജാനുവിൻ്റെ ആത്മകഥകൾ എന്ന് പുരസ്കാര സമിതി നിരീക്ഷിച്ചു. മലയാളത്തിൻ്റെ ജനാധിപത്യപരമായ ഉള്ളടക്ക സ്വഭാവം വികസിപ്പിക്കുന്നതിൽ ഈ രചനകൾ തനതായ പങ്ക് വഹിക്കുന്നുണ്ട്. ആ ശ്രമങ്ങളെ മികവാർന്ന ഭാഷാപ്രവർത്തനമായി കണ്ടുകൊണ്ടാണ് ഈ വർഷത്തെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി.കെ. ജാനുവിന് സമർപ്പിക്കാൻ പുരസ്കാരസമിതി തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. നവംബർ 14ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പുരസ്കാരം സമർപ്പിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, കൺവീനറും ഡോ. സുനിൽ പി. ഇളയിടം, ഡോ. സജിത കെ. ആർ, ഡോ. എം. സി. അബ്ദുൾനാസർ, ഡോ. ബിച്ചു. എക്സ്. മലയിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍

0
തിരുവനന്തപുരം : കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി...

ബസ് ജീവനക്കാരൻ യാത്രാക്കാരനെ ക്രൂരമായി മ‍‍‍ർദിച്ചെന്ന് പരാതി

0
മലപ്പുറം : ബസ് ജീവനക്കാരൻ യാത്രാക്കാരനെ ക്രൂരമായി മ‍‍‍ർദിച്ചെന്ന് പരാതി. വഴിക്കടവ്...

രാ​ജ​സ്ഥാ​നി​ൽ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ‌ നി​ന്നു പി​ടി​കൂ​ടി​യ പാ​ക് റേ​ഞ്ച​റെ കൈ​മാ​റി ഇ​ന്ത്യ

0
ന്യൂ​ഡ​ൽ‌​ഹി: പാ​ക് സൈ​ന്യ​ത്തി​ൻറെ പി​ടി​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ പി.കെ. ഷാ​യു​ടെ മോ​ച​ന​ത്തി​ന്...

അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നടപടിയെ എതിര്‍ത്ത് ഇന്ത്യ

0
ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...