മുംബൈ: മുംബൈയിലെ പനവേലില്‍ ശാന്തിധം വൃദ്ധസദനത്തില്‍ 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊവിഡ് മൂലം മരിക്കുകയും ചെയ്തതായി പനവേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ പറഞ്ഞു. 16 പേര്‍ക്ക് ശ്വാസംമുട്ടലനുഭവപ്പെട്ടതിനെത്തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാപനത്തിലെ മുഴുവന്‍ അംഗങ്ങളെയും ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,924 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52,412 പേര്‍ രോഗമുക്തരായി. 351 പേര്‍ മരിച്ചു. ഇതുവരെ 38,98,262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60,824 പേര്‍ മരിച്ചു.