ഹൈദരാബാദ് : ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ കൊല്ലപ്പെട്ട കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാൻ തെലങ്കാന സർക്കാർ തീരുമാനം എടുത്തു. സന്തോഷ് ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 5 കോടി രൂപ സഹായം നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നൽകുന്നത്. ചൈനീസ് അക്രമണത്തിൽ ജീവൻ നഷ്ടമായ മറ്റ് സൈനികർക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സർക്കാർ നൽകും. തെലങ്കാന സൂര്യപേട്ട സ്വദേശിയാണ് കേണൽ സന്തോഷ് ബാബു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുൾപ്പെടെ സജീവ സാന്നിദ്ധ്യമായിരുന്നു കേണൽ സന്തോഷ് ബാബു.
ജീവത്യാഗം വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം
RECENT NEWS
Advertisment