വൈദികന്റെ മരണം ; ആത്മഹത്യയെന്ന് പോലീസിന്റെ നിഗമനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അയര്‍ക്കുന്നത്ത് വൈദികനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ മറ്റോ ഇല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

വികാരിയായ ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ മാനസികപ്രയാസം അനുഭവിച്ചിരുന്നേക്കാമെന്നാണ് ഇടവകാംഗങ്ങളുടെയും മറ്റ് വൈദികരുടെയും പ്രതികരണം. കൂടാതെ അടുത്തിടെ പള്ളിയിലെ റബര്‍പുരയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കിടെ തീപിടുത്തമുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 80 ശതമാനത്തോളം പൊള്ളലേറ്റ ഒരാള്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഈ സംഭവത്തില്‍ വൈദികന് വളരെയേറെ മനപ്രയാസമുണ്ടായിരുന്നു. ഇതാകാം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് മറ്റ് വൈദികരുടെ സംശയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...