ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‌വാറിന് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
തനിക്ക് ശാരീരികമായ പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്നും, താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഐസൊലേഷനില്‍ തുടരുകയാണ്.