Monday, June 17, 2024 1:11 pm

സനു മോഹന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും ; തമിഴ്നാട്ടിലെ തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം മുട്ടാർ പുഴയിൽ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനുമോഹന്റെ  തിരോധാനത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി പോലീസ്. പത്ത് ദിവസത്തിലേറെയായി തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും സനുമോഹനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കാനുള്ള സാധ്യതയേറി.

കഴിഞ്ഞ മാർച്ച് 21 നാണ് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം കിട്ടിയ പിറ്റേ ദിവസം പുലർച്ചെ സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം വാളയർ അതിർത്തി കടന്നതിന്റെ  തെളിവുകൾ പോലീസിന് കിട്ടിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് സനുമോഹൻ എത്താൻ സാധ്യതയുള്ള കോയമ്പത്തൂരിലും ചെന്നെയിലും അന്വേഷണ സംഘം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്തത്. സനുമോഹന്റെ  സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സനുമോഹൻ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പോലീസിനായില്ല. ഇന്നലെ സത്യമംഗലത്തെ വന മേഖലയിലടക്കം അന്വേഷണ സംഘം തെരച്ചിൽ നടത്തി. വാഹനം പോലും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് ലോട്ടറിക്കടയിൽ വൻ കവർച്ച ; എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷണംപോയി

0
കോട്ടയം: ഈരാറ്റുപേട്ടയിൽ ലോട്ടറിക്കടയിൽനിന്ന് എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷ്ടിച്ചു. മഹാദേവ...

മണ്ണടി വഴിയുള്ള ഞാങ്കടവ്‌ സര്‍വീസ്‌ പുനരാരംഭിക്കാന്‍ നടപടിയില്ല

0
അടൂര്‍ : കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയോളം പഴക്കമുള്ള മണ്ണടി വഴിയുള്ള ഞാങ്കടവ്‌ സര്‍വീസ്‌...

ക്യാമറകള്‍ നോക്കുകുത്തി ; നിരീക്ഷണത്തിന്‌ വേറെ വഴി നോക്കേണ്ട അവസ്ഥ

0
കോഴഞ്ചേരി : ക്യാമറകള്‍ നോക്കുകുത്തിയായതോടെ നിരീക്ഷണത്തിന്‌ വേറെ വഴി നോക്കേണ്ട അവസ്ഥ....