പത്തനംതിട്ട : ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സോഷ്യല്‍ ഫോറസ്ട്രി, വിദ്യാഭ്യാസ വകുപ്പ്, എന്‍.ഡി.ആര്‍.എഫ് എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ പി.ബി ബിജു, കാതലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്ജ്, എന്‍.ഡി.ആര്‍.എഫ് ടീമിന്റെ കമാന്‍ഡര്‍-ഇന്‍സ്‌പെക്ടര്‍ വൈ. പ്രദീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഡി.വി. പട്ടീല്‍, കാതലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗ്രേയ്സ് മാത്യു, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പിസി സേനന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വൃക്ഷങ്ങള്‍ നടുന്നതിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം സംബന്ധിച്ച് ജില്ലാ കളക്ടര്‍ സന്ദേശം നല്‍കി.
വരും ദിവസങ്ങളില്‍ ജി.എച്ച്.എസ്.എസ് പത്തനംതിട്ട, സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരി, ഗവ. എച്ച്.എസ്.എസ് കോഴഞ്ചേരി, ജി.എച്ച്. എസ് അഴിയിടത്തുചിറ, കെ.എസ്.ജി എച്ച്.എസ്.എസ് കടപ്ര, ജി.എച്ച്.എസ് പെരിങ്ങര, സി.എസ്.ഐ വി.എച്ച്.എസ്.എസ് (ഡെഫ്) തിരുവല്ല എന്നീ സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ നടും. ജില്ലയില്‍ മുഴുവനായി 250 വൃക്ഷതൈകളാണ് വച്ചുപിടിപ്പിക്കുന്നത്.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.