വെടിവെപ്പിന് കാരണം ഭര്‍ത്താവിനോടുള്ള വൈരാഗ്യം ; വെളിപ്പെടുത്തലുമായി പിടിയിലായ വനിതാ ഡോക്ടര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പ്പില്‍ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഷിനിയുടെ വഞ്ചിയൂരിലെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നില്‍ ദീപ്തിയാണെന്ന് വ്യക്തമായത്. പിന്നാലെ കൊല്ലത്ത് എത്തിയ പൊലീസ് ഇന്ന് വൈകുന്നേരത്തോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖംമറച്ചാണ് ദീപ്തി വഞ്ചിയൂരില്‍ എത്തിയത്. രാവിലെ 8.30ന് പടിഞ്ഞാറേകോട്ട പെരുന്താന്നി ചെമ്പകശേരി പോസ്റ്റ് ഓഫിസ് ലെയ്ന്‍ സി.ആര്‍.എ 125ബി പങ്കജില്‍ വി.എസ്. ഷിനിക്കാണ്(40)വെടിയേറ്റത്.വലതു കൈപ്പത്തിക്കു പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തി പെല്ലറ്റ് പുറത്തെടുത്തിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. തനിക്ക് ശത്രുക്കളില്ലെന്ന് ഷിനി പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഷിനിയോടോ കുടുംബത്തോടെ മുന്‍വിരോധമുള്ള ആരെങ്കിലുമാകും കൃത്യത്തിനു പിന്നിലെന്നാണ് പൊലീസ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്.തലയും മുഖവും മറച്ച സ്ത്രീ കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ ഷിനിയുടെ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായരാണ് വാതില്‍ തുറന്നത്. രജിസ്‌ട്രേഡ് ആയതിനാല്‍ ഷിനിയെ വിളിക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു.വീടിന്റെ വാതില്‍പ്പടിയില്‍ ഷിനി എത്തിയതോടെ നീളമുള്ള കൊറിയര്‍ കവറിനുമുകളില്‍ ഒപ്പിടാനുള്ള പേപ്പര്‍വച്ച് നീട്ടി. ഷിനി ഒപ്പിടാനൊരുങ്ങുന്നതിനിടെ സ്ത്രീ തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് എയര്‍പിസ്റ്റള്‍ എടുത്തുയര്‍ത്തി. അതു തടഞ്ഞപ്പോഴാണ് കൈപ്പത്തിക്കു വെടിയേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...

കേരളത്തിൽ വീണ്ടും മണ്ണെണ്ണ ക്ഷാമം

0
തിരുവനന്തപുരം: കേരളത്തിൽ റേഷൻ മണ്ണെണ്ണ ക്ഷാമം തുടരും. ഒക്ടോബർ മുതൽ...

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...