Monday, March 31, 2025 4:13 pm

ടി പത്മനാഭനെതിരെ പ്രതികരിച്ച് എഴുത്തുകാരി കെ ശാരദക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദ പരാമർശം നടത്തിയ എഴുത്തുകാരൻ ടി പത്മനാഭനെതിരെ പ്രതികരിച്ച് എഴുത്തുകാരി കെ ശാരദക്കുട്ടി. സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പത്മനാഭന്‍റെ പരാമർശത്തെ വിമർശിച്ചാണ് ശാരദക്കുട്ടി രം​ഗത്തെത്തിയത്. ഫേസ്ബുക്ക്‌  വഴിയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

എ സി ഗോവിന്ദന്‍റെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്ത് കോഴിക്കോട് സംസാരിക്കവേയാണ് ടി പത്മനാഭൻ വിവാദ പരാമര്‍ശം നടത്തിയത്. ‘മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണ്. സിസ്റ്റർ എന്ന പേര് ചേർത്താൽ വിൽപ്പന കൂടും. ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ആളുണ്ടാകില്ല. അശ്ലീലമില്ലെങ്കിൽ സെൻസേഷനലിസം വേണം. തന്‍റെ എഴുത്തു ജീവിതത്തിനിടയിൽ ഇതുവരെ അശ്ലീലം എഴുതിയിട്ടില്ല. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴും’- ഇതായിരുന്നു പത്മനാഭന്‍റെ പരാമർശം.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
നിങ്ങളുടെ പ്രായത്തെയോ അറിവിനെയോ അനുഭവജ്ഞാനത്തെയോ വിഖ്യാതപ്പെട്ട കഥാലോകത്തെയോ കുലപതി സ്ഥാനത്തെയോ ബഹുമാനിക്കാൻ തത്കാലം സാധ്യമല്ല. കാരണം മലീമസമായ ഒരു അകം സൂക്ഷിച്ചു കൊണ്ട് നേടിയതാണിതെല്ലാം. അശ്ലീലമെന്നു നിങ്ങളുദ്ദേശിക്കുന്നതെന്താണ്! അത് നിങ്ങൾക്കും  എഴുതാൻ കഴിയും. ഉള്ളിലത് അത്രക്കുണ്ട്.  ടി.പത്മനാഭൻ നല്ല രണ്ടു വാക്കു പറയുമ്പോഴേക്കും കുളിരു കോരുന്ന എഴുത്തുകാരെല്ലാം ഇതു കൂടി വായിക്കണം.  ഇത്ര മോശപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഒരാൾ ഒറ്റയടിക്കു റദ്ദാക്കുന്നത് സ്വന്തം സാംസ്കാരിക ജീവിതത്തെത്തന്നെയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാടിനെ നടുക്കിയ കുറുവ സംഘത്തലവൻ കൂടി അറസ്റ്റിലായതിന്‍റെ ആശ്വാസത്തിൽ കേരളം

0
ആലപ്പുഴ: നാടിനെ നടുക്കിയ കുറുവ സംഘത്തലവൻ കൂടി അറസ്റ്റിലായതിന്‍റെ ആശ്വാസത്തിൽ കേരളം....

ചിറക്കപ്പാറക്കടവ് പാലത്തിന്റെ നിർമാണം ആരംഭിച്ചു

0
പെരുമ്പെട്ടി : ചിറക്കപ്പാറക്കടവ് പാലത്തിന്റെ നിർമാണം ആരംഭിച്ചു. ആറ്റിലെ പൈലിങ് പുരോഗമിക്കുന്നു....

ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്തയച്ചു

0
ദില്ലി: ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി...

നേരിട്ട് പറയാൻ ധെെര്യമില്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു ; പ്രതികരിച്ച് നടൻ ആസിഫ് അലി

0
തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. നേരിട്ട് പറയാൻ...