ടി പത്മനാഭനെതിരെ പ്രതികരിച്ച് എഴുത്തുകാരി കെ ശാരദക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദ പരാമർശം നടത്തിയ എഴുത്തുകാരൻ ടി പത്മനാഭനെതിരെ പ്രതികരിച്ച് എഴുത്തുകാരി കെ ശാരദക്കുട്ടി. സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പത്മനാഭന്‍റെ പരാമർശത്തെ വിമർശിച്ചാണ് ശാരദക്കുട്ടി രം​ഗത്തെത്തിയത്. ഫേസ്ബുക്ക്‌  വഴിയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

എ സി ഗോവിന്ദന്‍റെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്ത് കോഴിക്കോട് സംസാരിക്കവേയാണ് ടി പത്മനാഭൻ വിവാദ പരാമര്‍ശം നടത്തിയത്. ‘മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണ്. സിസ്റ്റർ എന്ന പേര് ചേർത്താൽ വിൽപ്പന കൂടും. ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ആളുണ്ടാകില്ല. അശ്ലീലമില്ലെങ്കിൽ സെൻസേഷനലിസം വേണം. തന്‍റെ എഴുത്തു ജീവിതത്തിനിടയിൽ ഇതുവരെ അശ്ലീലം എഴുതിയിട്ടില്ല. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴും’- ഇതായിരുന്നു പത്മനാഭന്‍റെ പരാമർശം.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
നിങ്ങളുടെ പ്രായത്തെയോ അറിവിനെയോ അനുഭവജ്ഞാനത്തെയോ വിഖ്യാതപ്പെട്ട കഥാലോകത്തെയോ കുലപതി സ്ഥാനത്തെയോ ബഹുമാനിക്കാൻ തത്കാലം സാധ്യമല്ല. കാരണം മലീമസമായ ഒരു അകം സൂക്ഷിച്ചു കൊണ്ട് നേടിയതാണിതെല്ലാം. അശ്ലീലമെന്നു നിങ്ങളുദ്ദേശിക്കുന്നതെന്താണ്! അത് നിങ്ങൾക്കും  എഴുതാൻ കഴിയും. ഉള്ളിലത് അത്രക്കുണ്ട്.  ടി.പത്മനാഭൻ നല്ല രണ്ടു വാക്കു പറയുമ്പോഴേക്കും കുളിരു കോരുന്ന എഴുത്തുകാരെല്ലാം ഇതു കൂടി വായിക്കണം.  ഇത്ര മോശപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഒരാൾ ഒറ്റയടിക്കു റദ്ദാക്കുന്നത് സ്വന്തം സാംസ്കാരിക ജീവിതത്തെത്തന്നെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...