രാമക്ഷേത്ര നിര്‍മ്മാണം കോവിഡിനെ ഉന്മൂലനം ചെയ്യുമെന്നാണ് ചിലര്‍ കരുതുന്നത് : ശരദ്‌ പവാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനു പിന്നാലെ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ്‌ പവാര്‍. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ കോവിഡിനെ തുടച്ചു നീക്കാമെന്നാണ് ചിലരുടെ വിചാരമെന്നാണ് അദ്ദേഹം പറഞ്ഞത്.

“കോവിഡിനെ ഉന്‍മൂലനം ചെയ്യുക എന്നതിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. പക്ഷെ ചിലര്‍ കരുതുന്നത് രാമ ക്ഷേത്രം നിര്‍മ്മിക്കുന്നത് കോവിഡിനെ ശമിപ്പിക്കുമെന്നാണ്”. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സോളാപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു പവാര്‍.
ഏതാനും മാസം മുമ്പ് തുടങ്ങേണ്ടിയിരുന്ന രാമക്ഷേത്ര നിര്‍മ്മാണം കോവിഡ് ഭീഷണിയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ഓഗസ്റ്റ് 3, 5 തീയതികളാണ് ശുഭ മുഹൂര്‍ത്തങ്ങളായി ഇപ്പോള്‍ കണ്ടുവെച്ചിരിക്കുന്നതെന്ന് രാമ ക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ് നൃത്യഗോപാല്‍ ദാസിന്റെ വക്താവ് മഹന്ദ് കമാല്‍ നയന്‍ ദാസ് പറഞ്ഞു. ഭൂമിപൂജ പ്രധാനമന്ത്രി നിര്‍വ്വഹിക്കണമെന്നാണ് രാജ്യത്തിന്റെ മുഴുവന്‍ അഭിപ്രായം എന്ന് ട്രസ്റ്റ് അംഗങ്ങളും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...