കൊച്ചി : സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തില്‍ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയെനിയമിച്ചത്. അമിക്കസ് ക്യൂരിയായി അഡ്വ.ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്. സ്വപ്നയുടെ രഹസ്യമൊഴിയില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെന്നറിഞ്ഞെന്നും അതിനാല്‍ത്തന്നെ മൊഴിയുടെ പകര്‍പ്പ് കിട്ടാന്‍ അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഹര്‍ജി ഈ മാസം 11ന് വീണ്ടും പരിഗണിക്കുന്നതാണ്.
സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു
RECENT NEWS
Advertisment