യു.എസില്‍ ഇന്ധന നികുതി 20% ; ഇന്ത്യയില്‍ 260% ; ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധിച്ച് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കെതിരെ ഓട്ടോറിക്ഷ കെട്ടിവലിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഓട്ടോ കെട്ടിവലിച്ച് തരൂരും പങ്കുചേര്‍ന്നത്.

തൊഴിലാളികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം ഓട്ടോറിക്ഷ കെട്ടിവലിക്കുന്ന വീഡിയോയും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നൂറിലേറെ ഓട്ടോറിക്ഷകള്‍ കെട്ടിവലിച്ചാണ് തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ തലസ്ഥാനത്തെ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

യുഎസില്‍ ഇന്ധനത്തിന് 20 ശതമാനം നികുതി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ നികുതി 260 ശതമാനമാണെന്നും മറ്റൊരു ട്വീറ്റില്‍ തരൂര്‍ പറഞ്ഞു. ഇന്ധന വില വര്‍ധനവ് മറ്റു അവശ്യസാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുമെന്നും ഇന്ധന നികുതി കൊള്ള തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...