Saturday, March 29, 2025 8:44 am

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : സുതാര്യത ആവശ്യപ്പെട്ട് തരൂര്‍

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ശശി തരൂര്‍ അടക്കം അഞ്ച് എം.പിമാര്‍. എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയെയാണ് ഇവര്‍ തങ്ങളുടെ ആശങ്ക അറിയിച്ചത്. തിരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വ്വവുമായിരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സമ്മതിദാന പട്ടിക എല്ലാ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിശ്ചയമായും കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ശശി തരൂര്‍, കാര്‍ത്തി ചിദംബരം, പ്രദ്യൂത് ബോര്‍ഡോലോയ്, അബ്ദുള്‍ ഖലെക് എന്നിവരാണ് സംയുക്തമായി മിസ്ത്രിക്ക് ഈ മാസം ആറിന് കത്ത് നല്‍കിയത്. സമ്മതിദാന പട്ടിക പുറത്തുവിടണമെന്ന ആവശ്യം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയായത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ തക്കവിധം ആഭ്യന്തര വിവരങ്ങളടങ്ങിയ ഒരു രേഖയും പുറത്തുവിടണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അവര്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പ്രാരംഭം കുറിക്കുന്നതിന് മുന്‍പ് ഇലക്ടറല്‍ കോളജിന് രൂപം നല്‍കുന്ന പിസിസി ഡെലിഗേറ്റുകളുടെ പട്ടിക പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി എല്ലാവര്‍ക്കും നല്‍കണം. ആര്‍ക്കാണ് ഒരു സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യാന്‍ അര്‍ഹതയെന്നും ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ അര്‍ഹതയെന്നും നിര്‍ണയിക്കുന്നതിന് ഈ പട്ടിക അനിവാര്യമാണ്.

സമ്മതിദാന പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ എല്ലാ വോട്ടര്‍മാര്‍ക്കും സ്ഥനാര്‍ത്ഥികള്‍ക്കും ലഭിക്കാവുന്ന വിധത്തില്‍ അത് സുരക്ഷിതമായി പങ്കിടണം. 28 പിസിസികളിലെയും 9 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള എല്ലാവരേയും പരിശോധിക്കാന്‍ സമ്മതിദായകരും സ്ഥാനാര്‍ത്ഥികളും പോകണമെന്നില്ല. അതിനാല്‍ സമ്മതിദാന പട്ടിക പ്രസിദ്ധീകരിക്കേണ്ടത് അനിവാര്യമാണെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അങ്ങനെ ചെയ്താന്‍ അനാവശ്യമായ ഏകാധിപത്യപരമായ പ്രവണതകളില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ മോചിപ്പിക്കാനാവും. സംഘനാപരമായ പരിശോധന പാര്‍ട്ടിക്കുള്ളില്‍ വേണമെന്ന് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട ജി23 നേതാക്കളില്‍ ഒരാളാണ് തരൂരും. തിരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന പരാതിയിൽ കേസെടുത്ത് പോലീസ്

0
എറണാകുളം: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. ‌‌ഇരുമ്പനം സ്വദേശി...

പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൊല്ലുമെന്ന് ഭീഷണി; രണ്ട് പേർ പിടിയിൽ

0
കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട്...

അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​ൻ ജ​ഡ്ജി​മാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് സു​പ്രീം​കോ​ട​തി

0
ന്യൂ​ഡ​ൽ​ഹി : പ​റ​ഞ്ഞ​ത് ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ലും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​ൻ ജ​ഡ്ജി​മാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് സു​പ്രീം​കോ​ട​തി...

വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും ഇസ്രായേൽ ; ലെബനന് നേരെ മിസൈൽ ആക്രമണം നടത്തി

0
ദാഹി : നവംബറിൽ അംഗീകരിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനന് നേരെ...