തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ ലവ് ജിഹാദ് പ്രചാരണായുധമാക്കി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന് കണക്കു കൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും എന്നാല്‍ അതില്‍ കേരളത്തില്‍ വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ എണ്‍പത്തിയെട്ട് വയസ്സുള്ള ഒരു ടെക്നോക്രാറ്റിനെ ഉയര്‍ത്തിക്കാണിക്കുന്നത് പരിഹാരമായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃപാടവമുള്ള ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ട്. മന്ത്രിയാകുന്നത് അവരില്‍ യോജിച്ചയാള്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് അനുകൂലമാണ് ഇത്തവണ കേരളമെന്നും അദ്ദേഹം പറഞ്ഞു.