പുതുപ്പള്ളിയില്‍ ശക്തമായ പ്രചാരണവുമായി ഇടതുമുന്നണി ; പ്രചാരണം പൂര്‍ത്തിയാക്കി ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

പുതുപ്പള്ളി : പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ ശക്തമായ പ്രചാരണമാണ് ഇത്തവണ ഇടതു മുന്നണി നടത്തുന്നത്. പുതുപ്പള്ളിയിലെ പ്രചാരണം നേരത്തെ പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍ ഇനി സജീവമാകും. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത റോഡ് ഷോയ്ക്ക് പിന്നാലെ പ്രചാരണത്തില്‍ ബിജെപിയും സജീവമാണ്. പുതുപ്പളളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അരയും തലയും മുറുക്കിയാണ് ഇടതു മുന്നണിയുടെ പ്രചാരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉണ്ടാക്കിയ മുന്നേറ്റത്തിന്റെ ആത്മവിശ്വസമാണ് ഇടത് ക്യാമ്പിനുളളത്.

പുതുപ്പള്ളി മാറി ചിന്തിക്കുമെന്ന വാക്ക് ആവര്‍ത്തിച്ച് ജെയ്ക്ക് സി. തോമസ് പ്രതീക്ഷ പങ്കുവച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും പര്യടനം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി. വരും ദിവസങ്ങളില്‍ മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന എന്‍. ഹരിയിലൂടെ പുതുപ്പള്ളിയില്‍ ഇരു മുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയാണ് എന്‍ഡിഎ ലക്ഷ്യം വയ്ക്കുന്നത്. പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിനെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോയാണ് എന്‍ഡിഎ മണ്ഡലത്തില്‍ സംഘടിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...